Times Kerala

ബെയ്റൂട്ട് സ്ഫോടനം: മരിച്ചവരുടെ എണ്ണം 78 ആയി; അയ്യായിരത്തോളം പേർക്ക് പരിക്ക്; പൊട്ടിത്തെറിച്ചത് അമോണിയം നൈട്രേറ്റ്

 
ബെയ്റൂട്ട് സ്ഫോടനം: മരിച്ചവരുടെ എണ്ണം 78 ആയി; അയ്യായിരത്തോളം പേർക്ക് പരിക്ക്; പൊട്ടിത്തെറിച്ചത് അമോണിയം നൈട്രേറ്റ്

ബെയ്റൂട്ട് : ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ നടന്ന ഇരട്ട സ്ഫോടനങ്ങളിൽ മരിച്ചവരുടെ എണ്ണം 78 ആയി. അയ്യായിരത്തിൽ അധികം പേർക്കാണ് സ്ഫോടനത്തിൽ പരിക്കേറ്റത്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്.2750 ടൺ അമോണിയം നൈട്രേറ്റാണ് പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറി നടന്ന വെയർ ഹൗസുകളിൽ ഇത്രയധികം അമോണിയം നൈട്രേറ്റ് സൂക്ഷിച്ചിരുന്നതായി ലബനീസ് പ്രധാനമന്ത്രി ഹസൻ ദെയ്ബ് വ്യക്തമാക്കി.കാര്യമായ മുൻകരുതൽ നടത്താതെയാണ് ഇത്രയും അമോണിയം നൈട്രേറ്റ് സൂക്ഷിച്ചിരുന്നത്. ഇത് അംഗീകരിക്കാൻ ആവാത്ത കാര്യമാണെന്നും ലബനീസ് പ്രധാനമന്ത്രി പറഞ്ഞു.സോഫോടനം നടന്ന സ്ഥലത്തിന് 240 കിലോമീറ്റർ അകലെ വരെ പൊട്ടിത്തെറിയുടെ ശബ്ദം കേട്ടു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. സ്‌ഫോടനത്തിന്റെ ഭീകരതയാണ് ഇത് വ്യക്തമാകുന്നത്.

Related Topics

Share this story