Times Kerala

ചിക്കൻ അച്ചാർ…. സൂപ്പർ ടേസ്റ്റി !!!!!

 
ചിക്കൻ അച്ചാർ…. സൂപ്പർ ടേസ്റ്റി !!!!!

ഈ ലോക്കഡോൺ കാലയളവിൽ നമുക്ക് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്നൊരു അച്ചാർ ഉണ്ടാക്കിയാലോ?  മത്സ്യം കിട്ടാത്ത സ്ഥിതിക്ക് നമുക്ക് ചിക്കൻ വെച്ച് വളരെ സ്വാദേറിയൊരു അച്ചാർ ഉണ്ടാക്കാം. ഈ അച്ചാര്‍ ഉണ്ടെങ്കില്‍ ചോറ് കഴിക്കാന്‍ വേറെ കറിയൊന്നും വേണമെന്നില്ല.

ചിക്കൻ കൂട്ട് തയ്യാറാക്കാൻ വേണ്ട ചേരുവകൾ 

  • കാശ്മീരി മുളകുപൊടി – 2 ടീസ്പൂണ്‍
  • മഞ്ഞള്‍പൊടി – 1  ടീസ്പൂണ്‍
  • കുരുമുളകുപൊടി – അര ടീസ്പൂണ്‍
  • ഉപ്പ് –  1  ടീസ്പൂണ്‍
  • ഇഞ്ചി ചതച്ചത് – 1 ടീസ്പൂണ്‍
  • വെളുത്തുള്ളി ചതച്ചത്  –  1  ടീസ്പൂണ്‍
  • വിനാഗിരി  –   2 ടീസ്പൂണ്‍
  • പഞ്ചസാര  –  അര ടീസ്പൂണ്‍

ഗ്രേവി തയ്യാറാക്കാൻ ഉള്ള ചേരുവകൾ 

  • ഉലുവ പൊടി  –  കാൽ  ടീസ്പൂണ്‍
  • ഇഞ്ചി  –  ഒരു വല്യ കഷ്ണം (നീളത്തിൽ അരിഞ്ഞത് )
  • വെളുത്തുളളി  –  15 എണ്ണം (5 എണ്ണം രണ്ടായി മുറിച്ചിടുക, മുഴുവനായി ഉപയോഗിച്ചാലും കുഴപ്പമില്ല , ഇഞ്ചി വെളുത്തുള്ളി കുറച്ചു ചതച്ചു എടുക്കാൻ മാറ്റി വെക്കണം)
  • പച്ചമുളക്  –  5 എണ്ണം
  • കറിവേപ്പില  –  2 തണ്ട്
  • (കടുക് 1 ടീസ്പൂൺ + ഉലുവ അര  ടീസ്പൂൺ) ഇവ രണ്ടും കൂടു പാനിൽ വറുത്തെടുത്ത ശേഷം പൊടിച്ചു എടുക്കുക.
  • കാശ്മീരി മുളകുപൊടി – 5  ടീസ്പൂണ്‍ (സാധാരണ വറുത്തുപൊടിക്കുന്ന മുളകുപൊടി ആണെങ്കിൽ 4 ടീസ്പൂൺ മതിയാകും)
  • മഞ്ഞള്‍പൊടി     – 1  ടീസ്പൂൺ
  • കുരുമുളകുപൊടി  –  അര ടീസ്പൂണ്‍
  • വിനാഗിരി – കാൽ കപ്പ്‌
  • തിളപ്പിച്ച് ആറിയ വെള്ളം – 1 കപ്പ്

തയ്യാറാക്കുന്ന വിധം:

ചിക്കന്‍ എല്ലില്ലാതെ ചെറിയ കഷ്‌ണങ്ങള്‍ ആയി മുറിച്ചത്( അരക്കിലോ). ചിക്കന്‍ കഴുകി വൃത്തിയാക്കിയ ശേഷം മുകളിൽ പറഞ്ഞിരിക്കുന്ന ചിക്കൻ കൂട്ട് ചേർത്ത് ഇളക്കി യോചിപ്പിച്ചു ഒരു മണിക്കൂര്‍ ഫ്രിഡ്ജിൽ വെക്കുക ( ഫ്രീസറിൽ വെക്കേണ്ട ).

1 മണിക്കൂറിനു ശേഷം ചിക്കൻ ഫ്രിഡ്ജിൽ നിന്നും എടുക്കാം, ചുവട് കട്ടിയുള്ള ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് ചൂടാവുമ്പോള്‍ ചിക്കൻ വറുത്തെടുക്കാം (ചിക്കൻ പീസ് നല്ല ബ്രൗൺ കളർ ആകുന്നതാണ് പരുവം).

ചിക്കൻ വറുത്തു കോരിയ ശേഷം ബാക്കി വന്ന എണ്ണയിൽ തന്നെ ഗ്രേവി തയ്യാറാക്കാം. കാൽ ടീസ്‌പൂൺ ഉലുവ പൊട്ടിക്കുക (ഉലുവ കൂടി പോകരുത്) . ഇതിലേക്ക്കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്,  എന്നിവ ചേർത്ത് വഴറ്റുക ചെറുതായൊന്നു മുത്തുവരുമ്പോൾ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് കൂടി ചേർത്ത് ഇളക്കാം, ഇവ നല്ല പോലെ വഴണ്ടശേഷം ഗ്രേവി തയ്യാറാക്കാൻ എടുത്തുവെച്ച പൊടികൾ ചേർക്കാം, പൊടിയുടെ പച്ചമണം മാറുമ്പോൾ വിനാഗിരിയും വെള്ളവും ചേർത്ത് 2 -3 മിനിറ്റുനേരം തിളപ്പിക്കുക. ശേഷം വറുത്തുവെച്ച ചിക്കൻ കൂടി ചേർത്ത് നല്ലപോലെ ഗ്രേവിയും ആയി ഇളക്കിയോജിപ്പിക്കുക(2-3 മിനിറ്റ് ചെറുതീയിൽ).

Related Topics

Share this story