Times Kerala

‘ഹലോ മോനേ, ഞാൻ മോഹൻലാൽ അങ്കിളാണ്..; ബോർഡ് പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിനായകിനെ അഭിനന്ദിച്ച് മോഹൻലാൽ

 
‘ഹലോ മോനേ, ഞാൻ മോഹൻലാൽ അങ്കിളാണ്..; ബോർഡ് പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിനായകിനെ അഭിനന്ദിച്ച് മോഹൻലാൽ

സിബിഎസ്ഇ പ്ലസ് ടു പരീക്ഷയിൽ കൊമേഴ്‌സ്‌ വിഭാഗത്തിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ വിദ്യാർഥിയായ വിനായകിനെ അഭിനന്ദിച്ച മോഹൻലാൽ. തുടർപഠനത്തിന് എല്ലാ സഹായവും നൽകുമെന്നും, എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കണമെന്നും പറഞ്ഞ ശേഷം, വിനായകിൻ്റെ മാതാപിതാക്കൾക്കും ആശംസകൾ നേർന്നുകൊണ്ടാണ് ഫോൺവിളി അവസാനിപ്പിച്ചത്. നേരത്തെ, മോഹൻലാലിൻ്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷൻ വിനായകിൻ്റെ തുടർപഠനത്തിന് സഹായം വാഗ്ദാനം ചെയ്തിരുന്നു.

ഇതിന് മുൻപ്, നടന്മാരായ സുരേഷ് ഗോപിയും, ദുൽഖർ സൽമാനും വിനായകിന് ആശംസകൾ നേർന്നിരുന്നു. തൊടുപുഴ മടക്കത്താനം മണിയന്തടത്ത് മാലിൽ വീട്ടിൽ മനോജിൻ്റെയും തങ്കമ്മയുടെയും മകനായ വിനായക്, നേര്യമംഗലം ജവഹർ നവോദയ വിദ്യാലയത്തിലെ പ്ലസ് ടു വിദ്യാർത്ഥിയായിരുന്നു. കൊമേഴ്‌സ്‌ വിഭാഗം പരീക്ഷയിൽ, 500-ൽ 493 മാർക്കാണ് വിനായകിന് ലഭിച്ചത്. മൂന്ന് വിഷയത്തിൽ മുഴുവൻ മാർക്കും ലഭിച്ചിരുന്നു.

Related Topics

Share this story