Times Kerala

ബിഎംഡബ്ല്യു കാർ റോഡരികിലെ ഐസ്ക്രീം സ്റ്റാളിലേക്ക് പാഞ്ഞുകയറിയ സംഭവം; അപകടത്തിന് കാരണം കാറിലുണ്ടായിരുന്ന വളർത്തു നായ.!!

 
ബിഎംഡബ്ല്യു കാർ റോഡരികിലെ ഐസ്ക്രീം സ്റ്റാളിലേക്ക് പാഞ്ഞുകയറിയ സംഭവം; അപകടത്തിന് കാരണം കാറിലുണ്ടായിരുന്ന വളർത്തു നായ.!!

ഡൽഹി: ബിഎംഡബ്ല്യു കാർ ഐസ്ക്രീം സ്റ്റാളിലേക്ക് പാഞ്ഞുകയറി ഉണ്ടായ അപകടത്തിന് കാരണം കാറിലുണ്ടായിരുന്ന വളർത്തു നായയെന്ന് അറസ്റ്റിലായ സ്ത്രീയുടെ മൊഴി. വെളളിയാഴ്ച രാത്രിയോടെ ഫരാദാബാദ് സ്വദേശി റോഷണി എന്ന യുവതി ഓടിച്ചിരുന്ന ഓടിച്ച ബിഎംഡബ്ല്യു കാർ ആണ് കടയിലേക്ക് ഇടിച്ചു കയറിയത് .കാർ ഐസ്ക്രീം സ്റ്റാളിലേക്ക് പാഞ്ഞുകയറുകയും, സമീപത്ത് നിന്നവരെ കുറച്ചു ദൂരം വലിച്ചിഴച്ച് കൊണ്ടുപോവുകയുമായിരുന്നു. അപകടത്തിൻറെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തിരുന്നു. അപകടത്തിൽ ഐസ്ക്രീം വിൽപ്പനക്കാരൻ ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റിരുന്നു.

തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് റോഷണിയെ അറസ്റ്റ് ചെയ്തത്. ഇവരുടെ കാറും പൊലീസ് കസ്റ്റഡിയിൽ എടുത്തു. മെഡിക്കൽ പരിശോധനയിൽ ഇവർ മദ്യപിച്ചിരുന്നില്ലെന്നും വ്യക്തമായി. അതേസമയം കാറിലുണ്ടായിരുന്ന വളർത്തു നായ ഗിയറിലേക്ക് ചാടിയതിനെ തുടർന്നാണ് അപകടം ഉണ്ടായതെന്നാണ് ഇവർ പോലീസിനോട് പറഞ്ഞത്. താൻ കാറിനകത്തിരുന്ന് ഐസ്ക്രീം കഴിക്കുകയായിരുന്നുവെന്നും ഇതിനിടെ നായ ഗിയറിലേക്ക് എടുത്തു ചാടിയെന്നും അറോറ പറയുന്നു. അതേസമയം, ഇവരുടെ മൊഴി പോലീസ് വിശ്വസിച്ചിട്ടില്ല.സംഭവത്തെ അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു.

Related Topics

Share this story