Times Kerala

പുതുക്കിയ ഭൂപടം ഇന്ത്യയിലേക്ക് അയക്കാനൊരുങ്ങി നേപ്പാൾ സർക്കാർ

 
പുതുക്കിയ ഭൂപടം ഇന്ത്യയിലേക്ക് അയക്കാനൊരുങ്ങി നേപ്പാൾ സർക്കാർ

കാഠ്‌മണ്ഡു: പുതുക്കിയ ഭൂപടം ഇന്ത്യയിലേക്ക് അയക്കാനൊരുങ്ങി നേപ്പാൾ സർക്കാർ . ഇന്ത്യക്ക് പുറമെ ഗൂഗിൾ, അന്താരാഷ്ട്ര സമൂഹം എന്നിവിടങ്ങളിലേക്കും ഭൂപടം അയക്കും . ഇന്ത്യൻ പ്രദേശങ്ങളായ ലിംപിയാദുര, ലിപുലെഖ്, കലപാനി എന്നിവ ഉൾപ്പെടുത്തിയാണ് നേപ്പാൾ സർക്കാർ പുതിയ ഭൂപടം ഇറക്കിയിരിക്കുന്നത്. പുതുക്കിയ നേപ്പാൾ ഭൂപടം വിവിധ യുഎൻ ഏജൻസികൾക്കും ഇന്ത്യ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സമൂഹത്തിനും അയയ്ക്കും. ഈ മാസം പകുതിയോടെ ഈ പ്രക്രിയ പൂർത്തിയാകുമെന്നും ഭൂവിനിയോഗ, സഹകരണ, ദാരിദ്ര്യ നിർമാർജന മന്ത്രി പത്മ ആര്യൽ മാധ്യമങ്ങളോട് പറഞ്ഞു.മെയ്‌ 20ന് ഇന്ത്യ – നേപ്പാൾ തർക്കപ്രദേശങ്ങളായ ലിംപിയാദുര, ലിപുലെഖ്, കലപാനി എന്നിവ ഉൾപ്പെടുത്തിയ പരിഷ്‌കരിച്ച ഭൂപടം നേപ്പാൾ സർക്കാർ പുറത്തിറക്കിയിരുന്നു. ചരിത്രപരമായ വസ്‌തുതകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലല്ല നേപ്പാളിന്‍റെ ഏകപക്ഷീയമായ ഈ നടപടിയെന്ന് ഇന്ത്യ പ്രതികരിച്ചു.

Related Topics

Share this story