Times Kerala

കൊവിഡ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

 
കൊവിഡ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

റിയാദ്: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വയനാട് സ്വദേശി സൗദി അറേബ്യയിലെ അൽഖർജിൽ മരിച്ചു. അൽഖർജിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന പൊഴുതന മുത്താരുകുന്ന് സ്വദേശി തെങ്ങുംതൊടി ഹംസ (55) ആണ് കിങ് ഖാലിദ് ആശുപത്രിയിൽ മരിച്ചത്. പിതാവ്: അയമുട്ടി, മാതാവ്: ബിരിയുമ്മ. ഭാര്യമാർ: ആയിശ, കുഞ്ഞീരുമ്മ. മക്കൾ: റൈഹാനത്ത്, നജ്മത്ത്, ജാഫർ സാദിഖ്. മരുമക്കൾ: ഷൈജൽ, അൻവർ, റസിയ.

Related Topics

Share this story