Times Kerala

കോവിഡ് രോഗി ആശുപത്രി കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നും ചാടി മരിച്ചു

 
കോവിഡ് രോഗി ആശുപത്രി കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നും ചാടി മരിച്ചു

അഗര്‍ത്തല: കോവിഡ് രോഗി ആശുപത്രി കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നും ചാടി മരിച്ചു. ത്രിപുരയില്‍ ശനിയാഴ്ചയാണ് സംഭവം. തെക്കൻ ത്രിപുരയിലെ മുഹ്‌രിപുര്‍ സ്വദേശിയായ മുപ്പത്തിയൊന്നുകാരനാണ് ആത്മഹത്യ ചെയ്തത്. വിഷം കഴിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ചയാണ് ഇയാളെ ത്രിപുരയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.ഇവിടെ നടത്തിയ പരിശോധനയിലാണ് ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.ഇതോടെ ശനിയാഴ്ച വെളുപ്പിന് ഇയാള്‍ ആശുപത്രിയുടെ മൂന്നാം നിലയിലേയ്ക്ക് പോകുകയും ജനാല വഴി താഴേയ്ക്ക് ചാടുകയുമായിരുന്നു.

Related Topics

Share this story