Times Kerala

സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ചവരിൽ 24 ആരോഗ്യ പ്രവര്‍ത്തകരും

 
സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ചവരിൽ 24 ആരോഗ്യ പ്രവര്‍ത്തകരും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1129 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ 24 പേർ ആരോഗ്യ പ്രവര്‍ത്തകരാണ് . തിരുവനന്തപുരം ജില്ലയിലെ 14, കോഴിക്കോട് ജില്ലയിലെ 2, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

Related Topics

Share this story