Times Kerala

ചായ ഉണ്ടാക്കാൻ പൈപ്പിൽ നിന്നെടുത്ത വെള്ളത്തിൽ ‘നൂൽ പാമ്പ്’; ആശങ്കയിൽ നെട്ടൂർ നിവാസികൾ

 
ചായ ഉണ്ടാക്കാൻ പൈപ്പിൽ നിന്നെടുത്ത വെള്ളത്തിൽ ‘നൂൽ പാമ്പ്’; ആശങ്കയിൽ നെട്ടൂർ നിവാസികൾ

നെട്ടൂർ: ചായ ഉണ്ടാക്കാനായി വെള്ളം എടുക്കാൻ പൈപ്പിന്റെ ടാപ്പ് തുറന്ന വീട്ടുകാർ ഞെട്ടി, വെള്ളത്തിനൊപ്പം കിട്ടിയത് നൂൽപ്പാമ്പ്. നെട്ടൂർ നോർത്ത് പുതിയാമഠം റോഡ് കരിങ്ങാട്ടിൽ സുരേഷിന്റെ വീട്ടിലാണ് സംഭവം. രാവിലെ ചായ ഉണ്ടാക്കുന്നതിനായി വെള്ളം എടുത്തപ്പോൾ എന്തോ പാത്രത്തിൽ വീഴുന്നത് ശ്രദ്ധയിൽ പെട്ടു നോക്കിയപ്പോഴാണ് 15 സെ. മീ. നീളമുള്ളതും ജീവനുള്ളതുമായ നൂൽപ്പാമ്പിനെ കണ്ടത്. സംഭവം പ്രദേശത്തെ ജനങ്ങളെ ആശങ്കയിലാക്കിയിരിക്കുകയാണ്. മരാമത്ത് റോഡിൽ മൂന്നിടത്താണ് പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത്. ആഴ്ചകളായിട്ടും നന്നാക്കിയിട്ടില്ല. പൊട്ടിയ ഭാഗത്തിലൂടെ ആയിരിക്കാം പാമ്പ് പൈപ്പിനുള്ളിൽ കടന്നതെന്നാണു നിഗമനം.

Related Topics

Share this story