Times Kerala

സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ: അവസാന ഘട്ട മത്സരത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും

 

ന്യൂഡൽഹി: സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ 2020ന്‍റെ അവസാന ഘട്ട മത്സരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിലൂടെ അഭിസംബോധന ചെയ്യും. ശനിയാഴ്ച്ച നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി വിദ്യാർത്ഥികളുമായി സംവദിക്കുകയും, വൈകിട്ട് 4.30ന് അവസാനഘട്ട മത്സരാർഥികളുമായി പ്രധാനമന്ത്രി സംസാരിക്കുകയും ചെയ്യും .സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ 2020ന്‍റെ ഗ്രാൻഡ് ഫിനാലേ പുതുമയുടെയും മികവിന്‍റെയും വേദിയാണെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

Related Topics

Share this story