Times Kerala

കൊവിഡ് പരിശോധനക്ക് വിധേയമാകരുതെന്ന് സമൂഹമാധ്യമങ്ങള്‍ വഴി പ്രചാരണം; 35 കാരൻ അറസ്റ്റിൽ

 
കൊവിഡ് പരിശോധനക്ക് വിധേയമാകരുതെന്ന് സമൂഹമാധ്യമങ്ങള്‍ വഴി പ്രചാരണം; 35 കാരൻ അറസ്റ്റിൽ

കല്‍പ്പറ്റ: കൊവിഡ് പരിശോധനക്ക് വിധേയമാകരുതെന്ന് സമൂഹമാധ്യമങ്ങള്‍ വഴി പ്രചാരണം നടത്തിയയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. വാളാട് കൂടംകുന്നില്‍ കുന്നേത്ത് വീട്ടില്‍ അബ്ദുള്‍ റഷീദ് (35) നെതിരെയാണ് തലപ്പുഴ പൊലീസ് കേസെടുത്തത്. പൊതുജനസുരക്ഷക്കും ഭംഗം വരുത്തുന്ന തരത്തില്‍ ശബ്ദ സന്ദേശം അയക്കല്‍, തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്.ആരും കൊവിഡ് പരിശോധനക്ക് പോകരുതെന്നും ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ മതിയായ സൗകര്യങ്ങളില്ലെന്നുമുള്ള ശബ്ദസന്ദേശങ്ങള്‍ ഫേസ്ബുക്, വാട്‌സ് ആപ് തുടങ്ങിയ സമൂഹമാധ്യമങ്ങള്‍ വഴി ഇയാള്‍ പ്രചരിപ്പിക്കുകയായിരുന്നു.

Related Topics

Share this story