Times Kerala

എന്താണ് രക്ഷാബന്ധം?

 
എന്താണ് രക്ഷാബന്ധം?

സഹോദരി സഹോദര ബന്ധത്തിന്റെ പ്രതീകമായാണ് രാഖി ബന്ധൻ അഥവാ രക്ഷാ ബന്ധൻ. ശ്രാവണ മാസ്സത്തിലെ പൂർണ്ണ ചന്ദ്ര ദിവസ്സം വരുന്നതിനാൽ ഈ ആഘോഷത്തെ ശ്രാവണ പൂർണ്ണിമയെന്ന പേരിലും, രാഖി പൂർണ്ണിമയെന്ന പേരിലും അറിയപ്പെടുന്നു. സ്വന്തം സഹോദരി സഹോദരന് രാഖി കെട്ടുന്നത് പോലെ അകന്ന ബന്ധത്തിലുള്ള സഹോദരിമാരും, പരസ്പ്പരം രക്തബന്ധമില്ലാത്ത സ്ത്രീകളും വളരെ അടുത്ത സുഹൃത്തുക്കൾക്ക്‌ രാഖി കെട്ടുകയും സഹോദരനായി അംഗീകരിക്കുകയും ചെയ്യുന്നു. സ്നേഹത്തോടും, ഭക്തിയോടും, പ്രാർത്ഥനയോടും കൂടി രാഖി കെട്ടുന്നതോടെ സഹോദരി, സഹോദര ബന്ധം ദൃഢമാവുകയും, അതോടോപ്പോം ആയുരാരോഘ്യവും, സർവ്വവിധ ഐശ്വര്യങ്ങളും ലഭിക്കുകയും ചെയ്യുന്നുവെന്നുമാണ് വിശ്വാസം.

വിശ്വാസങ്ങളിൽ പുതു തലമുറയ്ക്ക് എത്രത്തോളം പ്രാധാന്യം നൽകാൻ കഴിയുമെന്ന കാര്യം ഇപ്പോൾ പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. രക്ത ബന്ധമുള്ളവരായാലും, ഇല്ലാത്തവരായാലും രാഖി കെട്ടിക്കഴിഞ്ഞാൽ പിന്നീട് അവർ പരസ്പ്പരം സഹോദരി, സഹോദരൻമ്മാരായി കണക്കാക്കുന്നു. സഹോദരിക്ക് ആവശ്യമായ ഏതു വിധ സംരക്ഷണവും, ഏത് സാഹചര്യങ്ങളിലും നൽകുവാൻ സഹോദരൻ ബാധ്യസ്ഥനാണ്. അതുതന്നെയല്ലോ രക്തബന്ധമുള്ള സഹോദരനും ചെയ്യുന്നത്.

Related Topics

Share this story