Times Kerala

കാലുകളുപയോഗിച്ച്‌ പരീക്ഷയെഴുതിയ ദേവികയുടെ കാലില്‍ തൊട്ട് സുരേഷ് ഗോപി

 
കാലുകളുപയോഗിച്ച്‌ പരീക്ഷയെഴുതിയ ദേവികയുടെ കാലില്‍ തൊട്ട് സുരേഷ് ഗോപി

എസ്‌എസ്‌എല്‍സി പരീക്ഷയില്‍ മുഴുവന്‍ എ പ്ലസ് നേടിയ മിടുക്കി ദേവികയ്ക്ക് അഭിനന്ദനങ്ങള്‍ അറിയിക്കാന്‍ സുരേഷ് ഗോപി വീട്ടിലെത്തി. ഇരുകൈകളുമില്ലാതെ കാലുകളുപയോഗിച്ചാണ് ദേവിക പരീക്ഷയെഴുതിയത്. ദേവികയ്ക്കൊപ്പമുള്ള ചിത്രം താരം തന്നെ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു.

വൈകല്യത്തിന്റെ പേരില്‍ ജീവിതത്തെ പഴിക്കാതെ പോരാടി നേടിയതാണ് ദേവികയുടെ ഇൗ നേട്ടം. വള്ളിക്കുന്ന് സി.ബി.എച്ച്‌.എസ്. സ്കൂളിലെ വിദ്യാര്‍ഥിനിയാണ് ദേവിക. ജന്മനാ തന്നെ ഇരുകൈകളുമില്ലാതിരുന്ന ദേവികയെ മാതാപിതാക്കളാണ് കാലുകള്‍ കൊണ്ട് എഴുതാന്‍ പഠിപ്പിച്ചത്.

Related Topics

Share this story