Times Kerala

തൃശൂര്‍ പൂരം ആണുങ്ങളുടെ മാത്രം ഉത്സവം; റിമ കല്ലിങ്ങല്‍

 
തൃശൂര്‍ പൂരം ആണുങ്ങളുടെ മാത്രം ഉത്സവം; റിമ കല്ലിങ്ങല്‍

കൊച്ചി: തൃശൂര്‍ പൂരം ആണുങ്ങളുടെ മാത്രം ഉത്സവമെന്ന് നടി റിമ കല്ലിങ്ങല്‍. ആഘോഷത്തില്‍ എല്ലാവരും ഒന്നിയ്ക്കുക എന്നത് ഇവിടെ നടക്കുന്നില്ല. ആണുങ്ങള്‍ മാത്രം പോയിട്ടെന്ത് കാര്യം, റിമ ചോദിച്ചു.ക്ഷേത്രങ്ങളിലും പൊതു സ്ഥലങ്ങളിലും പുരുഷന്മാരോടൊപ്പം സ്ത്രീകളും ചേരുമ്ബോഴാണ് ആഘോഷമാകുന്നതെന്നും റിമ കൂട്ടിച്ചേര്‍ത്തു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം പൂരത്തെ കുറിച്ചുള്ള അഭിപ്രായം തുറന്നു പറഞ്ഞത്.

Related Topics

Share this story