Times Kerala

കരയാന്‍ തോന്നിയാല്‍ സ്ഥലവും സന്ദര്‍ഭവുമൊന്നും നോക്കാറില്ല..; ഐശ്വര്യ ലക്ഷ്മി

 
കരയാന്‍ തോന്നിയാല്‍ സ്ഥലവും സന്ദര്‍ഭവുമൊന്നും നോക്കാറില്ല..; ഐശ്വര്യ ലക്ഷ്മി

മലയാളത്തിലെ ഏറ്റവും തിരക്കേറിയ യുവനായികയാണ് ‘ഐഷു’ എന്ന ഐശ്വര്യ ലക്ഷ്മി.ഇപ്പോളിതാ സിനിമയ്ക്കു പുറത്തുള്ള ജീവിതത്തെ കുറിച്ച് തുറന്നു പറയുകയാണ് താരം

പെട്ടെന്ന് കരച്ചിൽ വരുന്ന സ്വഭാവം ഉള്ള ആളാണ്. ചെറിയ കാര്യങ്ങൾക്ക് ടെൻഷനും അടിക്കും. കരയാന്‍ തോന്നിയാല്‍ സ്ഥലവും സന്ദര്‍ഭവുമൊന്നും നോക്കാറില്ല. കരഞ്ഞു കഴിഞ്ഞാൽ ആ സങ്കടം മാറുകയും ചെയ്യും. പിന്നെ അതിനെക്കുറിച്ച് ഓർക്കാറില്ല.

ചിലപ്പോൾ ചെറിയ പനി വന്നാൽ പോലും അമ്മ കൂടെ ഉണ്ടാകണം. ഭാഗ്യം കൊണ്ട് വിഷാദം എന്നൊരു അവസ്ഥ ഇതുവരെ വന്നിട്ടില്ല. അതുപോലെ സിനിമയിലെ അവസരങ്ങളെ കുറിച്ച് ഓര്‍ത്ത് ടെന്‍ഷന്‍ അടിക്കാറില്ല. സിനിമ ഒരു പാഷനാണെന്നും ഐശ്വര്യ ലക്ഷ്മി പറയുന്നു

Related Topics

Share this story