Times Kerala

വെട്ടിമാറ്റിയത് 70000 വോട്ട്; പത്തനംതിട്ടയിൽ കള്ളവോട്ട് നടന്നു: ആന്റോ ആന്റണി…

 
വെട്ടിമാറ്റിയത് 70000 വോട്ട്; പത്തനംതിട്ടയിൽ കള്ളവോട്ട് നടന്നു: ആന്റോ ആന്റണി…

പത്തനംതിട്ട∙ പാർ‍ലമെന്റ് മണ്ഡലത്തിൽ 70000  വോട്ടർമാരുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്നു വെട്ടിമാറ്റിയെന്ന് ആന്റോ ആന്റണി എംപി. വ്യാപകമായി കള്ളവോട്ടും നടന്നു. ചുമത്ര ബൂത്തിൽ നടന്ന കള്ളവോട്ടിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ 3 മണിക്കൂർ ദൈർഘ്യമുള്ള ദൃശ്യങ്ങൾ മാത്രമാണ് ലഭിച്ചത്. 10.5 മണിക്കൂർ ദൃശ്യങ്ങൾ പരിശോധനയ്ക്കു കൈമാറിയില്ല.പേരു വെട്ടി മാറ്റിയതിനെ തുടർന്നു വോട്ടു രേഖപ്പെടുത്താൻ കഴിയാതെ പോയ 2 വോട്ടർമാരുമായാണ് എംപി വാർത്താ സമ്മേളനത്തിനു എത്തിയത്. പേരുവെട്ടൽ സംബന്ധിച്ചു ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും ആന്റോ ആവശ്യപ്പെട്ടു. 

Related Topics

Share this story