Times Kerala

സ്വർണം പിടികൂടിയ സംഭവം: പ്രതികളുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും…

 
സ്വർണം പിടികൂടിയ സംഭവം: പ്രതികളുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും…

തിരുവനന്തപുരം∙ വിമാനത്താവളത്തില്‍ 25 കിലോ സ്വര്‍ണം പിടികൂടിയ സംഭവത്തില്‍ രണ്ടു പ്രതികളുടെ അറസ്റ്റ് ചൊവ്വാഴ്ച രേഖപ്പെടുത്തും. തിരുമല സ്വദേശി സുനില്‍(45), കഴക്കൂട്ടം സ്വദേശി സെറീന(42) എന്നിവരാണു ഡിആര്‍ഐ കസ്റ്റഡിയിലുള്ളത്. ഇവരെ ചോദ്യം ചെയ്തുവരികയാണെന്നു ഉദ്യോഗസ്ഥര്‍ പറഞ്ഞു. സെറീന ദുബായില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തുകയാണ്. ഒമാന്‍ എയര്‍ലൈന്‍സില്‍ ദുബായില്‍നിന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോഴാണ് ഇരുവരും പിടിയിലായത്. സുനിലിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെത്തുടര്‍ന്നാണ് ഇയാളെ കസ്റ്റംസ് അധികൃതര്‍ പരിശോധിച്ചത്. കൂടെവന്നതിനാലാണു സെറീനയേയും കസ്റ്റഡിയിലെടുത്തത്. 

സെറീനയുടെ പങ്ക് എന്താണെന്നതിനെ സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരാനുണ്ടെന്ന് ഡിആര്‍ഐ പറയുന്നു. 25 കിലോ സ്വര്‍ണം, ബിസ്കറ്റ് രൂപത്തിലാണു സുനിലിന്റെ കൈവശം ഉണ്ടായിരുന്നത്. രണ്ടുവര്‍ഷത്തിനിടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നടക്കുന്ന വലിയ സ്വര്‍ണവേട്ടയാണിത്. രണ്ടാഴ്ച മുന്‍പ് വിമാനത്താവളത്തില്‍നിന്ന് 8 കിലോ സ്വര്‍ണം പിടികൂടിയിരുന്നു

Related Topics

Share this story