Times Kerala

കൊവിഡിനിടെയിലും സ്ത്രീധനപീഡനം; നിരന്തര പീഡനത്തിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു; ഭർത്താവിനും, ഭർതൃ മാതാവിനുമെതിരെ കേസ്

 
കൊവിഡിനിടെയിലും സ്ത്രീധനപീഡനം; നിരന്തര പീഡനത്തിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു; ഭർത്താവിനും, ഭർതൃ മാതാവിനുമെതിരെ കേസ്

ജയ്പൂർ:ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തുന്ന കോവിഡ് മഹാമാരിക്കിടെയും സ്ത്രീകൾക്ക് നേരെയുള്ള രാജ്യത്ത് വർധിക്കുകയാണ്. സ്‌ത്രീധന പീഡനത്തിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തതാണ് ഇന്ന് പുറത്ത് വന്ന വാർത്ത. സ്‌ത്രീധനം നൽകാത്തതിനെ ചൊല്ലിയുള്ള ഭർത്താവിന്‍റെ നിരന്തര പീഡനം മൂലം വിഷം കഴിച്ചാണ് യുവതി ആത്മഹത്യ ചെയ്തത്. ആത്മഹത്യാ ശ്രമത്തെ തുടർന്ന് ജലവാർ ജില്ലയിലെ ചൗമേല പട്ടണത്തിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് 24കാരി മരിച്ചത്.ദോളിസർണ ഗ്രാമത്തിലെ വിക്രം സിംഗിന്‍റെ ഭാര്യ നെയ്ൻ കൻവാർ ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം. യുവതിയുടെ ഭർത്താവിനും ഭര്‍ത്താവിന്‍റെ അമ്മക്കും എതിരെ ആത്മഹത്യക്ക് പ്രേരിപ്പിക്കൽ, സ്‌ത്രീധന പീഡനം എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്തതായി ഡിഎസ്‌പിയും സർക്കിൾ ഓഫീസറുമായ (സിഒ) ഗംഗ്‌ദര്‍ ബ്രിജ്‌മോഹന്‍ മീന പറഞ്ഞു.പോസ്റ്റ്‌മോർട്ടത്തിന് ശേഷം യുവതിയുടെ മൃതദേഹം കുടുംബത്തിന് കൈമാറി. എട്ട് വർഷം മുമ്പാണ് യുവതി വിക്രം സിംഗിനെ വിവാഹം കഴിച്ചത്. യുവതിയെ ഭർത്താവിന്‍റെ വീട്ടുകാർ സ്ഥിരമായി ഉപദ്രവിച്ചിരുന്നതായി കുടുംബം പൊലീസിനോട് പറഞ്ഞു.

Related Topics

Share this story