Times Kerala

ന്യൂയോർക്ക് ഇന്ത്യൻ ചലച്ചിത്ര മേളയിൽ മത്സരിക്കാൻ ‘മൂത്തോനും’..! 

 
ന്യൂയോർക്ക് ഇന്ത്യൻ ചലച്ചിത്ര മേളയിൽ മത്സരിക്കാൻ ‘മൂത്തോനും’..! 

ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ‘മൂത്തോൻ’ ഇതിനോടകം തന്നെ നിരവധി ചലച്ചിത്ര മേളകളിൽ മത്സരിച്ചു കഴിഞ്ഞു. ന്യൂയോർക്ക് ഇന്ത്യൻ ചലച്ചിത്ര മേളയിലും ചിത്രം മത്സരത്തിലും ‘മൂത്തോൻ’ എത്തുന്നുണ്ട്. ടൊറന്റോ ഫിലിം ഫെസ്റ്റിവലിൽ പ്രദര്‍ശിപ്പിച്ച ചിത്രം ഏറെ പ്രശംസ നേടിയിരുന്നു. മുംബൈ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിന്റെ ഉദ്ഘാടന ചിത്രവും ഈ നിവിന്‍ പോളി ത്രില്ലറായിരുന്നു.

മികച്ച സിനിമ, മികച്ച സംവിധാനം, മികച്ച അഭിനേതാവ്, മികച്ച ബാലതാരം എന്നീ വിഭാഗങ്ങളിലായി നാല് നോമിനേഷനുകളാണ് ചിത്രത്തിന് ന്യൂയോർക്ക് ഇന്ത്യൻ ചലച്ചിത്ര മേളയിൽ ലഭിച്ചിരുന്നത്. ജൂലൈ 24 മുതൽ ആഗസ്റ്റ് 2 വരെയാണ് ന്യൂയോർക്ക് ഇന്ത്യൻ ചലച്ചിത്ര മേള നടക്കുന്നത്. മേളയിൽ മത്സരവിഭാഗത്തിലാണ് ‘മൂത്തോൻ’ പ്രദർശിപ്പിക്കുന്നത്.

Related Topics

Share this story