Times Kerala

ധനുഷിന് പിറന്നാള്‍ സമ്മാനമായി  ‘ജഗമേ തന്തിര’ത്തിലെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ട്  അണിയറ പ്രവര്‍ത്തകര്‍

 
ധനുഷിന് പിറന്നാള്‍ സമ്മാനമായി  ‘ജഗമേ തന്തിര’ത്തിലെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ട്  അണിയറ പ്രവര്‍ത്തകര്‍

37-ാം ജന്മദിനം ആഘോഷിക്കുകയാണ്  പ്രിയതാരം ധനുഷ്. ധനുഷിന് പിറന്നാള്‍ സമ്മാനമായി നാല്‍പതാം ചിത്രമായ ‘ജഗമേ തന്തിര’ത്തിലെ ലിറിക്കല്‍ വീഡിയോ റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

ധനുഷും സന്തോഷ് നാരായണനും ധീയും ചേര്‍ന്ന് ആലപിച്ച ”രകിട രകിട രകിട” എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് എത്തിയിരിക്കുന്നത്. വിവേകിന്റെ വരികള്‍ക്ക് സന്തോഷ് നാരായണനാണ് സംഗീതം ഒരുക്കിയത്. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷന്‍ ത്രില്ലറായാണ് ഒരുക്കുന്നത്.

Related Topics

Share this story