Times Kerala

വെസ്റ്റിൻഡീസിനെതിരെ ബംഗ്ലാദേശിന് 248 റൺസ് വിജയലക്ഷ്യം

 
വെസ്റ്റിൻഡീസിനെതിരെ ബംഗ്ലാദേശിന് 248 റൺസ് വിജയലക്ഷ്യം

വെസ്റ്റ്ഇൻഡീസ്, അയർലൻഡ്, ബംഗ്ലാദേശ് ട്രൈ സീരിസിലെ അഞ്ചാം ഏകദിനത്തിൽ വെസ്റ്റിൻഡീസിനെതിരെ ബംഗ്ലാദേശിന് 248 റൺസ് വിജയലക്ഷ്യം. ടോസ് നേടിയ വെസ്റ്റിൻഡീസ് ക്യാപ്റ്റൻ ജെയ്‌സൺ ഹോൾഡർ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. അവർ നിശ്‌ചിത അമ്പത് ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 247 റൺസ് എടുത്തു. വെസ്റ്റിൻഡീസിന് വേണ്ടി ഹോപ്പും(87), ഹോൾഡറും(62) മികച്ച പ്രകടനം നടത്തി. ബംഗ്ലാദേശ് താരം മൊർത്താസ മൂന്ന് വിക്കറ്റ് നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് മൂന്ന് വിക്കറ്റ് നഷ്ടമായി. ഒടുവിൽ വിവരം കിട്ടുമ്പോൾ അവർ 25 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 128 റൺസ് എടുത്തു. റഹീമും(6), മുഹമ്മദ് മിഥുനും(16) ആണ് ക്രീസിൽ. ആഷ്‌ലി മൂന്ന് വിക്കറ്റ് നേടി.

സീരിസിലെ ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസ്  അയര്‍ലന്റിനെ തോൽപ്പിച്ചിരുന്നു. രണ്ടാം മത്സരത്തിൽ ബംഗ്ലാദേശ് വെസ്റ്റിൻഡീസിനെയും തോൽപ്പിച്ചു. നാലാം മത്സരത്തിൽ വെസ്റ്റിൻഡീസ് അയര്‍ലന്റിനെ തോൽപ്പിച്ചിരുന്നു. രണ്ട് കളികൾ ജയിച്ച വെസ്റ്റിൻഡീസ് ആണ് പോയിന്റ് നിലയിൽ ഒന്നാം സ്ഥാനത്ത്. മൂന്നാം ഏകദിനം മഴമൂലം ഉപേക്ഷിച്ചിരുന്നു. ആറ് മത്സരങ്ങളുടെ പോയിന്റ് അടിസ്ഥനത്തിലാണ് ഫൈനലിൽ രണ്ട് ടീമുകൾ എത്തുന്നത്. മെയ് 17-ന് ആണ് ഫൈനൽ.

Related Topics

Share this story