Times Kerala

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; നടപടിക്രമങ്ങള്‍ ഇങ്ങനെ

 
പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; നടപടിക്രമങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണത്തെ പ്ലസ് വണ്‍ പ്രവേശനം ജൂലൈ 29ന് ആരംഭിക്കും. ഇത്തവണ പൂര്‍ണമായും ഓണ്‍ലൈനായാണ് പ്രവേശനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഓഗസ്റ്റ് 14 വരെ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനത്തിനായി അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കുന്നതില്‍ സംശയമുള്ള വിദ്യാര്‍ഥികള്‍ക്കായി എല്ലാ സ്‌കൂളുകളിലും അധ്യാപകരുടെ നേതൃത്വത്തില്‍ ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ ആരംഭിക്കും. സ്വന്തമായി അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്ക് സമീപത്തെ സ്‌കൂളില്‍ നിന്ന് അപേക്ഷ സമര്‍പ്പിക്കാം. സംശയ നിവാരണത്തിനായി സംസ്ഥാന തലത്തിലും ജില്ലാതലത്തിലും സഹായകേന്ദ്രങ്ങള്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. https://www.hscap.kerala.gov.in/ എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷയ്ക്കൊപ്പം വിദ്യാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കേറ്റുകള്‍ ഓണ്‍ലൈനായി അപ്‌ലോഡ് ചെയ്യണമെന്ന വ്യവസ്ഥ ഒഴിവാക്കിയിട്ടുണ്ട്. അപേക്ഷ ഫീസ് പ്രവേശന സമയത്ത് അടച്ചാല്‍ മതി. പ്ലസ് വണ്‍ അപേക്ഷാ സമര്‍പ്പണം ആരംഭിക്കുന്നത് ജൂലൈ 29 നും അവസാന തീയതി ഓഗസ്റ്റ് 14 നുമാണ്. ട്രയല്‍ അലോട്ട്മെന്റ് ഓഗസ്റ്റ് 18 ന്. ആദ്യ അലോട്ട്മെന്റ് ഓഗസ്റ്റ് 24 നും. മുഖ്യ അലോട്ട്മെന്റ് അവസാനിക്കുന്നത് സെപ്റ്റംബര്‍ 15 നുമാണ്.

Related Topics

Share this story