Times Kerala

ലേഡീസ് ഹോസ്റ്റലുകളിൽ കയറി പെണ്‍കുട്ടികളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിക്കുകയും, കീറി നശിപ്പിക്കുകയും ചെയ്തിരുന്ന ഞരമ്പ് രോഗി ഒടുവിൽ കുടുങ്ങി.!

 
ലേഡീസ് ഹോസ്റ്റലുകളിൽ കയറി പെണ്‍കുട്ടികളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിക്കുകയും, കീറി നശിപ്പിക്കുകയും ചെയ്തിരുന്ന ഞരമ്പ് രോഗി ഒടുവിൽ കുടുങ്ങി.!

ഇന്‍ഡോര്‍: ലേഡീസ് ഹോസ്റ്റലുകളിലും പെൺകുട്ടികൾ മാത്രമുള്ള വീടുകളിലും അതിക്രമിച്ച് കയറി പെണ്‍കുട്ടികളുടെ അടിവസ്ത്രങ്ങള്‍ കീറി നശിപ്പിച്ചിരുന്ന യുവാവ് ഒടുവിൽ കുടുങ്ങി. ഇന്‍ഡോറിലെ വിജയ് നഗര്‍ പൊലീസാണ് 26കാരനായ യുവാവിനെ പിടികൂടിയത്. ലേഡീസ് ഹോസ്റ്റലുകളിലും പെണ്‍കുട്ടികള്‍ മാത്രം താമസിക്കുന്ന സ്ഥലങ്ങളിലും ഒളിച്ച് കയറിയ ശേഷം അടിവസ്ത്രങ്ങൾ മോഷ്ടിക്കുകയും, കീറി നശിപ്പിക്കുകയും ചെയ്യുന്നതായിരുന്നു യുവാവിന്റെ രീതി.അതേസമയം, മുറികളില്‍ ആളില്ലാത്ത സമയത്തും പെണ്‍കുട്ടികള്‍ ഉറങ്ങുന്ന സമയത്തും ഇയാള്‍ റൂമില്‍ കയറിയിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നിരവധി തവണ ഇയാളെ പിടികൂടാന്‍ ശ്രമിച്ച് പരാജയപ്പെട്ടതോടെയാണ് വിജയ്നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഇതിന് പിന്നാലെ നഗര സുരക്ഷ സമിതി രൂപീകരിച്ച് നടത്തിയ നിരീക്ഷണത്തിലാണ് 26കാരന്‍ കുടുങ്ങിയത്. വെള്ളിയാഴ്ച രാത്രിയാണ് യുവാവിനെ പിടികൂടിയത്. മോഷണം, സ്ത്രീകളെ അപമാനിക്കാനുള്ള ശ്രമം എന്നിവയ്ക്കാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.

Related Topics

Share this story