Times Kerala

തൂത്തുക്കുടി കസ്റ്റഡി മരണം;കൊല്ലപ്പെട്ട ജയരാജിന്‍റെ മകൾക്ക് സർക്കാർ ജോലി

 
തൂത്തുക്കുടി കസ്റ്റഡി മരണം;കൊല്ലപ്പെട്ട ജയരാജിന്‍റെ മകൾക്ക് സർക്കാർ ജോലി

ചെന്നൈ: തമിഴ്‌നാട്ടിലെ സാത്താന്‍കുളത്ത് പൊലീസ് കസ്റ്റഡിയില്‍ മരിച്ച ജയരാജിന്‍റെ മൂത്ത മകളായ പെര്‍സിസിന് സര്‍ക്കാര്‍ ജോലി. മുഖ്യമന്ത്രി കെ.പളനിസ്വാമി നിയമന ഉത്തരവ് കൈമാറി. റവന്യു വകുപ്പില്‍ ജൂനിയര്‍ അസിസ്റ്റന്‍റായാണ് നിയമനം. അനുവദനീയമായ സമയപരിധിക്കപ്പുറത്ത് കടകൾ തുറന്ന് പ്രവര്‍ത്തിപ്പിച്ച് ഉത്തരവുകൾ ലംഘിച്ചുവെന്നാരോപിച്ചാണ് ജയരാജിനെയും മകൻ ബെന്നിക്സിനെയും ജൂൺ 19ന് പൊലീസ് അറസ്റ്റ് ചെയ്തത്. സ്‌റ്റേഷനില്‍ വെച്ച്‌ ക്രൂര മര്‍ദനത്തിനിരയായ ഇരുവരും പിന്നീട് ആശുപത്രിയില്‍ വെച്ച്‌ മരിക്കുകയായിരുന്നു. സംഭവത്തിൽ സിബിസിഐഡി നടത്തിയ അന്വേഷണത്തില്‍ പത്ത് പൊലീസ് ഉദ്യോഗസ്ഥരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നിലവില്‍ സിബിഐക്കാണ് അന്വേഷണചുമതല.

Related Topics

Share this story