എസ്ഐയെ ബൈക്കിടിച്ചു പരിക്കേല്‍പ്പിച്ച കേസില്‍ പ്രതിയെ റിമാന്‍ഡ് ചെയ്തു
May 13, 2019, 20:31 IST
വിഴിഞ്ഞം: ഗ്രേഡ് എസ്ഐയെ ബൈക്കിടിച്ചു പരിക്കേല്പിച്ച കേസില്‍ പ്രതിയെ റിമാന്‍ഡ് ചെയ്തു. കട്ടച്ചല്‍ കുഴി പുത്തന്‍കാനം വിഷ്ണു ഭവനില്‍ വിഷ്ണു (21) വിനെയാണ് റിമാന്‍ഡ് ചെയ്തത്. ശനിയാഴ്ച രാത്രി എട്ടോടെ വിഴിഞ്ഞം കല്ലുവെട്ടാംകുഴിയില്‍ വാഹന പരിശോധന നടത്തുകയായിരുന്ന വിഴിഞ്ഞം സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ വിജയനെയാണ് ബൈക്കിലെത്തിയ മൂന്നംഗസംഘം ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ എസ്ഐയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.