Times Kerala

തൃശൂര്‍ പൂരത്തിന് ആവേശ തിരയിളക്കി കുടമാറ്റം

 
തൃശൂര്‍ പൂരത്തിന് ആവേശ തിരയിളക്കി കുടമാറ്റം

തൃശ്ശൂര്‍: പൂരത്തിന്‍െറ ആവേശത്തില്‍ മുങ്ങി സാംസ്കാരിക കേരളത്തിന്‍െറ തലസ്ഥാനനഗരി. പൂരവിസ്മയമായി ആവേശ തിരയിളക്കി കുടമാറ്റം. പാറമേക്കാവ് – തിരുവമ്ബാടി ദേവസ്വങ്ങള്‍ പരസ്പരം കുടകള്‍ മത്സരിച്ചുയര്‍ത്തിയതോടെ പൂരനഗരിയുയര്‍ന്നു. പെരുവനം കുട്ടന്‍മാരാര്‍ നയിച്ച ഇലഞ്ഞിത്തറമേളം പൂരം കൊഴുപ്പിച്ചു.

രണ്ടു വിഭാഗം ദേവിമാരുടെ പരസ്പരം കൂടിക്കാഴ്ചയാണ്‌ കുടമാറ്റം. മുഖാമുഖം നില്‍ക്കുന്ന പാറമേക്കാവ് – തിരുവമ്ബാടി വിഭാഗങ്ങള്‍ തമ്മില്‍ പ്രൗഢഗംഭീരമായ വര്‍ണ്ണക്കുടകള്‍ പരസ്പരം ഉയര്‍ത്തി കാണിച്ച്‌ മത്സരിക്കുന്നതാണ് കുടമാറ്റം എന്ന് അറിയപ്പെടുന്നത്. തൃശൂര്‍ പൂരത്തിന്‍െറ എക്കാലത്തെയും ആവേശവും കുടമാറ്റം തന്നെയാണ്.കഥകളി രൂപങ്ങള്‍ മുതല്‍ മിക്കി മൗസിന്‍റെ ചിത്രങ്ങള്‍ വരെയുള്ള കുടകളും, പല നിലകളിലുള്ള കുടകളും കുടമാറ്റം ആരാധകര്‍ക്ക് പുത്തനുണര്‍വ്വേകി.

Related Topics

Share this story