Times Kerala

പാറശ്ശാലയിൽ പൊലീസ് ഉദ്യോഗസ്ഥന് കൊവിഡ്

 
പാറശ്ശാലയിൽ പൊലീസ് ഉദ്യോഗസ്ഥന് കൊവിഡ്

തിരുവനന്തപുരം: പാറശ്ശാലയിൽ പൊലീസുകാരന് കൊവിഡ് സ്ഥിരീകരിച്ചു. നെയ്യാറ്റിൻകര മാവിളക്കട സ്വദേശിയായ ഗ്രേഡ് എസ്ഐക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ പാറശ്ശാലയിലെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഇദ്ദേഹവുമായി സമ്പർക്കം പുലർത്തിയ എല്ലാവരും നിരീക്ഷണത്തിൽ പോകാൻ ആരോഗ്യവകുപ്പ് നിർദേശിച്ചു.

Related Topics

Share this story