ആലപ്പുഴ: മക്കളെ കൊല്ലുന്ന അമ്മമാരുടെ നാടായി കേരളം മാറുകയാണെന്ന് എസ്.എന്‍. ട്രസ്റ്റ് ബോര്‍ഡ് അംഗം പ്രീതി നടേശന്‍. എസ്.എന്‍.ഡി.പി. അമ്ബലപ്പുഴ യൂണിയന്‍ പെണ്‍കുട്ടികള്‍ക്കായി സംഘടിപ്പിച്ച ‘ദാവണിക്കൂട്ടം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
ഇത്തരത്തിലുള്ളവരെ നേര്‍വഴിക്ക് നയിച്ച് നന്മയുടെ പാതയിലേക്ക് കൊണ്ടുവരുന്നതിന് ശ്രീനാരായണ ദര്‍ശനങ്ങള്‍ ഉപകരിക്കുമെന്നും അവര്‍ പറഞ്ഞു. ഏറെ തെറ്റിദ്ധരിക്കപ്പെടുന്ന ഒരു സമൂഹത്തിലാണ് പെണ്‍കുട്ടികള്‍ ജീവിക്കുന്നത്. സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും പ്രീതി നടേശന്‍ പറഞ്ഞു.
യൂണിയന്‍ പ്രസിഡന്റ് പി.ഹരിദാസ് അധ്യക്ഷനായി. പഞ്ചഗുസ്തി ലോക ചാമ്ബ്യനും മോട്ടിവേറ്ററുമായ ജോബി മാത്യു കുട്ടികള്‍ക്ക് ബോധവത്കരണ ക്ലാസെടുത്തു. യൂണിയന്‍ സെക്രട്ടറി പ്രേമാനന്ദന്‍, യൂണിയന്‍ കൗണ്‍സിലര്‍ വി.ആര്‍.വിദ്യാധരന്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments are closed.