Times Kerala

സ്വപ്‌ന സുരേഷ് ഇസ്ലാം മതം സ്വീകരിച്ചു, മൂന്നാം ഭർത്താവ് ജയിലിൽ : സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി റമീസിന്റെ വെളിപ്പെടുത്തൽ

 
സ്വപ്‌ന സുരേഷ് ഇസ്ലാം മതം സ്വീകരിച്ചു, മൂന്നാം ഭർത്താവ് ജയിലിൽ : സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി റമീസിന്റെ വെളിപ്പെടുത്തൽ

തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിൽ നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയ കേസിലെ രണ്ടാം പ്രതി സ്വപ്‌ന സുരേഷ് ഇസ്ലാം മതം സ്വീകരിച്ചുവെന്ന് റിപ്പോര്‍ട്ട്. ‌ കേസിലെ മുഖ്യപ്രതിയായ റമീസ് കസ്റ്റംസിന് മൊഴി നല്‍കിയെന്ന് കസ്റ്റംസിനെ ഉദ്ധരിച്ച്‌ ജനം ടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഖത്തറില്‍ വച്ച്‌ ആചാരപ്രകാരം ഇസ്ലാം മതം സ്വീകരിച്ചുവെന്നും, വിവാഹം കഴിച്ചുവെന്നുമാണ് വിവരം.

രണ്ടാം ഭര്‍ത്താവും കുട്ടികളും ഖത്തറില്‍ ഉള്ളപ്പോള്‍ തന്നെയാണ് വിവാഹം നടന്നതെന്നും റമീസ് മൊഴി നല്‍കിയാതായി ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ഇസ്‌ലാം മതം സ്വീകരിച്ചെങ്കിലും സ്വപ്ന ഔദ്യോഗികമായി പേര് മാറിയിട്ടില്ലെന്ന് റമീസ് മൊഴി നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇയാള്‍ ഇപ്പോള്‍ ഖത്തറിലെ ജയിലിലാണെന്നും സൂചനയുണ്ട്. മൂന്നാം ഭര്‍ത്താവിനും സ്വര്‍ണക്കടത്തുമായി ബന്ധമുണ്ട്. സ്വര്‍ണക്കടത്തിനായി ചില സ്ഥാപനങ്ങള്‍ ഇവര്‍ തുടങ്ങിയിരുന്നു. എന്നും റമീസ് മൊഴി നൽകിയതായി റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, കസ്റ്റഡിയിൽ മാനസിക സമ്മർദ്ദം നേരിടുന്നതായി സ്വപ്ന സുരേഷ് എൻഐഎ കോടതിയെ അറിയിച്ചു. കസ്റ്റംസിന് മൊഴി നൽകിയത് സമ്മർദ്ദത്തെ തുടർന്നാണെന്ന് കോടതിയെ അറിയിച്ച സ്വപ്ന, കസ്റ്റഡിയിലും ജയിലിലും മക്കളെ കാണാൻ അനുവാദം തരണമെന്നും കോടതിയോട് ആവശ്യപ്പെട്ടു. സ്വപ്ന സുരേഷിന്റെ മൊഴി കോടതി രേഖപ്പെടുത്തി. സ്വപ്ന സുരേഷിനെയും സന്ദീപിനെയും കോടതി റിമാൻഡ് ചെയ്തു. അടുത്ത മാസം 21 വരെയാണ് റിമാൻഡ് ചെയ്തത്.

Related Topics

Share this story