Times Kerala

അബുദാബിയിലെ താമസ സ്ഥലത്തു മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രഥമിക നിഗമനം

 
അബുദാബിയിലെ താമസ സ്ഥലത്തു മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രഥമിക നിഗമനം

അബുദാബി: അബുദാബിയിലെ താമസ സ്ഥലത്തു മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് മലാപ്പറമ്പ് ഫ്ലോറികൻ ഹില്ലിൽ ജനാർദ്ദനൻ പട്ടേരി (57), ഭാര്യ മിനിജ ജനാർദ്ദനൻ (52) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കോവിഡ് പ്രതിസന്ധിക്കിടയിൽ ജനാർദ്ദനനു ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് ഇവർ സാമ്പത്തികമായി ഏറെ വിഷമത്തിലായിരുന്നു എന്നാണ് റിപ്പോർട്ട്. അബൂദബിയിലെ ഒരു ട്രാവൽ ഏജൻസിയിൽ അക്കൗണ്ടന്‍റായിരുന്ന കോഴിക്കോട് സ്വദേശിയായ ജനാർദ്ദനൻ, മറ്റൊരു സ്വകാര്യ സ്ഥാപനത്തിൽ ഓഡിറ്റ് അസിസ്റ്റന്‍റായിരുന്ന ഭാര്യ മിനിജ. ഇവർ താമസിച്ചിരുന്ന അബൂദബി നഗരത്തിലെ മദീന സായിദിലെ ഫ്ലാറ്റിനുള്ളിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ഏതാനും ദിവസം മുമ്പാണ് ജനാർദ്ദനന്‍റെ ജോലി നഷ്ടപ്പെട്ടത്. താമസിക്കുന്ന ഫ്ലാറ്റിന്‍റെ വാടക കുടിശ്ശിക ഉണ്ടായിരുന്നതായി കെട്ടിട ഉടമയും പൊലീസിനെ അറിയിച്ചിട്ടുണ്ട്.

Related Topics

Share this story