Times Kerala

എം.ആര്‍.പി.എല്ലില്‍ 195 ഗ്രാജ്വേറ്റ്/ ടെക്‌നീഷ്യന്‍ അപ്രന്റിസ്; മേയ് 17 വരെ അപേക്ഷിക്കാം

 
എം.ആര്‍.പി.എല്ലില്‍ 195 ഗ്രാജ്വേറ്റ്/ ടെക്‌നീഷ്യന്‍ അപ്രന്റിസ്; മേയ് 17 വരെ അപേക്ഷിക്കാം

ഒ.എന്‍.ജി.സി.യുടെ സബ്‌സിഡിയറി സ്ഥാപനമായ മാംഗളൂര്‍ റിഫൈനറി ആന്‍ഡ് പെട്രോ കെമിക്കല്‍സ് ലിമിറ്റഡില്‍ (എം.ആര്‍. പി.എല്‍) ഗ്രാജ്വേറ്റ് / ടെക്‌നീഷ്യന്‍ അപ്രന്റീസ്ഷിപ്പ് ട്രെയിനികളാവാന്‍ അവസരം. ഗ്രാജ്വേറ്റ് അപ്രന്റീസ്ഷിപ്പിന് 87, ടെക്‌നീഷ്യന്‍ അപ്രന്റീസ്ഷിപ്പ് 108 എന്നിങ്ങനെയാണ് ഒഴിവ് (ആകെ 195). ഒരു വര്‍ഷമാണ് ട്രെയിനിങ് കാലാവധി. ഭിന്നശേഷിക്കാര്‍ക്കും അപേക്ഷിക്കാം.അപേക്ഷിക്കേണ്ട വിധം: www.mrpl.co.in എന്ന വെബ്‌സൈറ്റിലെ വിജ്ഞാപനം വായിച്ചുമനസ്സിലാക്കി ഇതേ വെബ്‌സൈറ്റിലെ ലിങ്ക് വഴി വേണം അപേക്ഷിക്കാന്‍. ഫോട്ടോ, ഒപ്പ്, സംവരണം സംബന്ധിച്ച രേഖ (ആവശ്യമുള്ളവര്‍) എന്നിവ അപ്‌ലോഡ് ചെയ്യണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി – മേയ് 17.

Related Topics

Share this story