Times Kerala

ചൂര്‍ണിക്കര വ്യാജരേഖ കേസ്; അരുണ്‍കുമാറിന് സസ്‌പെന്‍ഷന്‍

 
ചൂര്‍ണിക്കര വ്യാജരേഖ കേസ്; അരുണ്‍കുമാറിന് സസ്‌പെന്‍ഷന്‍

കൊച്ചി: ചൂര്‍ണിക്കര വ്യാജരേഖ കേസില്‍ ലാന്‍റ് റവന്യു കമ്മീഷണറേറ്റിലെ ഓഫീസ് അസിസ്റ്റന്‍റിനെ സസ്പെന്‍ഡ് ചെയ്തു. പ്രാ‌ഥമികാന്വേഷണത്തില്‍ അറസ്റ്റിലായ അബുവിന്‍െറ മൊഴിയില്‍ നിന്നും കെ അരുണ്‍കുമാറാണ് സര്‍ക്കാര്‍ സീല്‍ പതിപ്പിച്ചുകൊടുത്തതെന്നു തെളിഞ്ഞിരുന്നു. തുടര്‍ന്ന് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

കേസില്‍ അരുണിന്‍െറ പങ്കു തെളിഞ്ഞതോടെയാണ് ഇയാളെ ജോലിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തത്. ലാന്റ് റവന്യു കമ്മീഷണറാണ് സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവിറക്കിയത്.

Related Topics

Share this story