Times Kerala

തന്തൂരി ചിക്കന്‍, തന്തൂര്‍ ഇല്ലാതെ!!!

 
തന്തൂരി ചിക്കന്‍, തന്തൂര്‍ ഇല്ലാതെ!!!

ചിക്കന്‍ വിഭവങ്ങളില്‍ ആരോഗ്യകരവും രുചികരവുമായ ഒന്നാണ് തന്തൂരി ചിക്കന്‍. ഇത് സാധാരണയായി തന്തൂര്‍ അടുപ്പിലോ മൈക്രോവേവ് അവനിലോ ആണ് പാകം ചെയ്യുക.

ഇവ രണ്ടുമില്ലാതെ തന്നെ തന്തൂരി ചിക്കന്‍ പാകം ചെയ്യാം. എങ്ങനെയെന്നറിയേണ്ടേ,

ചിക്കന്‍-അരക്കിലോ

തൈര്-1 കപ്പ്

സവാള-1

ചെറുനാരങ്ങാനീര്-2 ടേബിള്‍ സ്പൂണ്‍

വെളുത്തുള്ളി-6 അല്ലി

ഇഞ്ചി-ഒരു കഷ്ണം

പച്ചമുളക്-2

ഗരം മസാല-2 ടേബിള്‍ സ്പൂണ്‍

ഉപ്പ്

എണ്ണ

ചിക്കന്‍ കഷ്ണങ്ങള്‍ നല്ലപോലെ കഴുകി വെള്ളം കളയുക. കഴിയുമെങ്കില്‍ ടിഷ്യൂ പേപ്പര്‍ കൊണ്ടോ ടവല്‍ കൊണ്ടോ വെള്ളം തുടച്ചു കളയണം.

ചിക്കന്‍ കഷ്ണങ്ങളില്‍ കത്തി കൊണ്ട് പിളര്‍പ്പുണ്ടാക്കുക. ചെറുനാരങ്ങാനീരില്‍ അല്‍പം ഉപ്പു പുരട്ടി ഇത് ചിക്കനില്‍ പുരട്ടി വയ്ക്കണം.

സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, ഗരം മസാല എന്നിവ ഒരുമിച്ചരയ്ക്കുക. ചിക്കനില്‍ പുരട്ടി ഇത് അര മണിക്കൂര്‍ ഫ്രിഡ്ജില്‍ വയ്ക്കുക.

ഒരു പാനില്‍ അല്‍പം എണ്ണ പുരട്ടുക. ചിക്കന്‍ കഷ്ണങ്ങള്‍ ഇതിലേക്കിട്ടു അടച്ചു വച്ച് വേവിയ്ക്കുക. അല്‍പം കഴിയുമ്പോള്‍ മറുവശം വേവിയ്ക്കുക. ഇത് ഇതേ രീതിയില്‍ തിരിച്ചിട്ടു വേവിച്ചെടുക്കണം.

ഇവ നല്ലപോലെ വെന്ത് ബ്രൗണ്‍ നിറമാകുമ്പോള്‍ വാങ്ങിയെടുക്കാം.

തന്തൂരി ചിക്കന്‍ തയ്യാര്‍. പുതിന ചട്‌നി ചേര്‍ത്ത് കഴിയ്ക്കാം.

Related Topics

Share this story