Times Kerala

വീട്ടില്‍ അതിക്രമിച്ചു കയറി സഹോദരങ്ങളെ കുത്തി പരിക്കേല്‍പ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

 
വീട്ടില്‍ അതിക്രമിച്ചു കയറി സഹോദരങ്ങളെ കുത്തി പരിക്കേല്‍പ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

പൊന്‍കുന്നം: വീട്ടില്‍ അതിക്രമിച്ചു കയറി സഹോദരങ്ങളെ കുത്തി പരിക്കേല്‍പ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കുന്നപ്പള്ളില്‍ റോബര്‍ട്ട് (23) ആണ് അറസ്റ്റിലായത്. മൂന്നാം മൈല്‍ ചുക്കനാനില്‍ ജേക്കബ് (53), ജോബി തോമസ് (37) എന്നിവര്‍ക്കാണു കുത്തേറ്റത്. ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശനിയാഴ്ച രാത്രി 9നായിരുന്നു സംഭവം നടന്നത്. വീട്ടില്‍ അതിക്രമിച്ചു കയറിയ റോബര്‍ട്ട് ജോബിയെ ആക്രമിക്കുകയായിരുന്നു. ജോബിയുടെ വയറിന്റെ ഭാഗത്താണ് കുത്തേറ്റത്. അടുത്ത വീട്ടില്‍ താമസിക്കുന്ന സഹോദരന്‍ ജേക്കബ് ബഹളം കേട്ട് ഓടിയെത്തിയപ്പോള്‍ അദ്ദേഹത്തെയും ആക്രമിച്ചശേഷം പ്രതി കടന്നുകളഞ്ഞു.

മുന്‍പ് പ്രദേശവാസികളെ ഭീഷണിപ്പെടുത്തിയതിന് നാട്ടുകാര്‍ റോബര്‍ട്ടിനെതിരെ പരാതി നല്‍കിയിരുന്നു. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി മധുസൂദനന്റെ നേതൃത്വത്തില്‍ എസ്‌എച്ച്‌ഒ അജി ചന്ദ്രന്‍ നായര്‍, എസ്‌ഐമാരായ കെ.ഒ.സന്തോഷ് കുമാര്‍, എം.ആര്‍.രാജു എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Related Topics

Share this story