Times Kerala

ഈ വിരലിന്റെ നീളം പറയും നിങ്ങളുടെ വ്യക്തിത്വത്തിന്റെ രഹസ്യം

 
ഈ വിരലിന്റെ നീളം പറയും നിങ്ങളുടെ വ്യക്തിത്വത്തിന്റെ രഹസ്യം

ശരീരഭാഗങ്ങളുടെ ലക്ഷണം നോക്കി കാര്യങ്ങള്‍ പറയുന്ന ഒരു ശാസ്ത്രശാഖയാണ് സാമുദ്രികശാസ്ത്രം. ഇതുപ്രകാരം കൈവിരലുകള്‍ നോക്കി ഒലാളുടെ സ്വഭാവം പറയാം. നടുവിരലിന്റെ നീളം നോക്കിയും സാമുദ്രികശാസ്ത്രം പല ലക്ഷണങ്ങളും പറയുന്നുണ്ട്. ഇത്തരം ചില കാര്യങ്ങളെക്കുറിച്ചറിയൂ

നടുവിരല്‍ നീളം മറ്റു വിരലുകളേക്കാള്‍ കുറവെങ്കില്‍ ഇത്തരക്കാര്‍ക്ക് ശാന്തസ്വഭാവം കുറവായിരിയ്ക്കും. ഡെസ്‌ക് ജോലികള്‍ ചെയ്യാന്‍ ഇത്തരക്കാര്‍ക്കു ബുദ്ധിമുട്ടുമായിരിയ്ക്കും. വിജയം കാത്തിരിയ്ക്കുന്നതിനു പകരം വിജയത്തെ തിരഞ്ഞുപോകുന്ന പ്രകൃതക്കാരായിരിയ്ക്കും അവര്‍. അക്ഷമരും ഉത്കണ്ഠ കൂടുതലുള്ള പ്രകൃതക്കാരുമായിരിയ്ക്കും, ഇക്കൂട്ടര്‍. നടുവിരലിന്റെ നീളം മറ്റു വിരലുകള്‍ക്കൊപ്പമെങ്കിലും ഇത് മാംസളമാണെങ്കിലും ഇത്തരക്കാര്‍ക്ക് ജീവിതത്തില്‍ പല ബുദ്ധിമുട്ടുകളും അനുഭവിയ്‌ക്കേണ്ടിവരും.

നടുവിരല്‍ ചൂണ്ടുവിരലിനേക്കാളും അല്‍പം ചെറുതും മറ്റു വിരലുകളേക്കാള്‍ അല്‍പം മെലിഞ്ഞതുമെങ്കില്‍ കൂടുതല്‍ സജീവമായ പ്രകൃതിമായിരിയ്ക്കും. എല്ലാത്തിലും അങ്ങേയറ്റം മികവു പുലര്‍ത്തണമെന്നാഗ്രഹിയ്ക്കുന്നവര്‍. പൊതുവെ ഇക്കൂട്ടര്‍ ഭാഗ്യമുള്ളവരായിരിയ്ക്കും. എന്നാല്‍ തിടുക്കത്തില്‍ തീരുമാനങ്ങളെടുക്കുന്ന പ്രകൃതക്കാരും. അവരവരുടെ കര്‍മരംഗത്തു വിജയിക്കുന്നവരും.

നടുവിരലിന്റെ നീളം മറ്റു വിരലുകളേക്കാള്‍ ഏറെ കൂടുതലെങ്കില്‍ ഈഗോ കൂടുതലുള്ളവരായിരിയ്ക്കും. വൈകിയായിരിയ്ക്കും ജീവിതത്തില്‍ വിജയം ലഭിയ്ക്കുക. മറ്റുള്ളവര്‍ക്കു മുന്നില്‍ താന്‍ കേമനാണെന്നു കാണിയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍. പരാജയങ്ങള്‍ ഇവരുടെ മനസിനെ ഏറെ അസ്വസ്ഥമാക്കും.

ഒരു പുരുഷന്റെ ചൂണ്ടുവിരല്‍ നീളം മറ്റുള്ളവയേക്കാള്‍ കൂടുതലെങ്കില്‍ ഇത്തരക്കാര്‍ കലഹപ്രിയരായിരിയ്ക്കും. വല്ലാത്ത കര്‍ക്കശക്കാരും. സ്ത്രീകകളോട് ഇത്തരക്കാര്‍ പൊതുവെ വളരെ കാഠിന്യത്തോടെയായിരിയ്ക്കും, പെരുമാറുക.

പുരുഷന്റെ വിരലുകളുടെ അറ്റം തടിച്ചതാണെങ്കില്‍ കള്ള സ്വഭാവമായിരിയ്ക്കും ഫലം. ഇത്തരക്കാര്‍ ഭാര്യയില്‍ നിന്നും പല കാര്യങ്ങളും ഒളിച്ചു വയ്ക്കുകയും ചെയ്യും. മോതിര, ചൂണ്ടുവിരല്‍ നീളം ഒരുപോലെയുള്ള പുരുഷന്മാരെങ്കില്‍ മറ്റുള്ളവരെ പെട്ടെന്ന് ആകര്‍ഷിയ്ക്കുന്ന പ്രകൃതമായിരിയ്ക്കും. ഇത് ഇവര്‍ സ്ത്രീകളുടെ മേല്‍ പ്രയോഗിയ്ക്കുകയും ചെയ്യും. സ്ത്രീകള്‍ക്കു മുന്നില്‍ വളരെ വിനയത്തോടെ നില്‍ക്കും.

Related Topics

Share this story