Times Kerala

രാജ്യത്ത് ഗ്യാലക്സി A9  ഗ്യാലക്സി A7  എന്നി സ്മാര്‍ട്ഫോണുകളുടെ വില സാംസങ് കുറച്ചു

 
രാജ്യത്ത് ഗ്യാലക്സി A9  ഗ്യാലക്സി A7  എന്നി സ്മാര്‍ട്ഫോണുകളുടെ വില സാംസങ് കുറച്ചു

രാജ്യത്ത് ഗ്യാലക്സി A9 (2018), ഗ്യാലക്സി A7 (2018) എന്നി സ്മാര്‍ട്ഫോണുകളുടെ വില സാംസങ് കുറച്ചു. ഗ്യാലക്സി A9 ഫോണ്‍ ഇന്ത്യയില്‍ 36,990 രൂപയ്ക്കാണ് വില്‍പനയ്ക്ക് എത്തിയത്. ഗ്യാലക്സി A7 ന്റെ വില 23,990 രൂപയായിരുന്നു.

സാംസങ് ഗ്യാലക്സി A9 (2018) 8ജിബി റാമും 128 ജിബി സ്റ്റോറേജുമുളള വെര്‍ഷന് 28,990 രൂപയാണ് വില. 6ജിബി റാമും 128 ജിബി സ്റ്റോറേജുമുളള ഫോണിന്റെ വില 25,990 രൂപയാണ്. ഗ്യാലക്സി A7 (2018) 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുളള മോഡലിന് 19,990 രൂപയും 4ജിബി റാമും 64 ജിബി സ്റ്റോറേജുമുളള മോഡലിന് 15,990 രൂപയുമാണ് വില. സാംസങ് വെബ്സൈറ്റ്, ആമസോണ്‍ ഇന്ത്യ, ഫ്ലിപ്കാര്‍ട്ട് എന്നിവ വഴി പുതിയ വിലയില്‍ ഫോണുകള്‍ സ്വന്തമാക്കാം. ഗ്യാലക്സി A9 ആമസോണ്‍ ഇന്ത്യ വഴിയും ഫ്ലിപ്കാര്‍ട്ട് വഴിയും ലഭിക്കും. അതേസമയം, ചില കളര്‍ മോഡലുകള്‍ക്ക് ഡിസ്കൗണ്ട് വിലയെക്കാള്‍ കൂടുതലാണ്.

Related Topics

Share this story