ആണവകരാറിൽനിന്ന‌് പിന്മാറുമെന്ന ഇറാന്റെ പ്രഖ്യാപനത്തെ തുടർന്ന‌് ഗൾഫ‌് മേഖലയിലേക്ക‌് കൂടൂതൽ പടക്കോപ്പുകൾ എത്തിച്ച‌് അമേരിക്കയുടെ പ്രകോപനം. പാട്രിയട്ട് മിസൈല്‍ പ്രതിരോധ സംവിധാനവും പോർ വിമാനങ്ങളും പടക്കപ്പലും അമേരിക്ക ഗള്‍ഫിലേക്ക് അയച്ചു. യുഎസ് മറൈന്‍ കോപ്‌സിലെ 22 യൂണിറ്റ‌്, ഹെലികോപ്റ്ററുകൾ, മറൈനുകൾ, കരയിലും കടലിലും സഞ്ചരിക്കാവുന്ന വാഹനങ്ങൾ എന്നിവയുമായാണ‌് പടക്കപ്പൽ യുഎസ്എസ് അര്‍ലിങ്ടണ്‍ ഗള്‍ഫിലേക്ക് തിരിച്ചത്. ഗള്‍ഫ് കടലില്‍ യുഎസ്എസ് അബ്രഹാം ലിങ്കണ്‍ സ്‌ട്രൈക്ക് ഗ്രൂപ്പുമായി ഇത‌് ചേരും. ഗള്‍ഫിലെ യുഎസ് അഞ്ചാം കപ്പല്‍പ്പടയും സെന്‍ട്രല്‍ കമാന്‍ഡുമായി ചേര്‍ന്നാകും പ്രവര്‍ത്തനം.
ഗള്‍ഫില്‍ പടക്കോപ്പുകൾ എത്തിച്ച‌് അമേരിക്കയുടെ പ്രകോപനം
You might also like
Comments are closed.