Times Kerala

സംസ്ഥാനങ്ങളിൽ ഗർഭഛിദ്ര നിരോധന നിയമം കർശനമാക്കിയതിനെതിരെ രാജ്യത്ത് പ്രതിഷേധം പുകയുന്നു

 
സംസ്ഥാനങ്ങളിൽ ഗർഭഛിദ്ര നിരോധന നിയമം കർശനമാക്കിയതിനെതിരെ രാജ്യത്ത് പ്രതിഷേധം പുകയുന്നു

അമേരിക്കയിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ നിയന്ത്രണത്തിലുള്ള സംസ്ഥാനങ്ങളിൽ ഗർഭഛിദ്ര നിരോധന നിയമം കർശനമാക്കിയതിനെതിരെ രാജ്യത്ത് പ്രതിഷേധം പുകയുന്നു. നിരവധി പേരാണ് നടപടിയെ എതിർത്ത് രംഗത്തെത്തിയിരിക്കുന്നത്. ഹോളിവുഡ് താരം അലീസ മിലാനോയും ഇതിനെതിരെ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

നടപടിക്കെതിരെ സെക്‌സ് സ്‌ട്രൈക്ക് നടത്താനാണ് അലീസ സോഷ്യൽ മീഡിയയിലൂടെ ആഹ്വാനം ചെയ്തിരിക്കുന്നത്. ഗർഭധാരണം നടന്ന് ആറാഴ്ച്ചയ്ക്ക് ശേഷമുള്ള ഗർഭഛിദ്രം അനുവദിക്കാനാവില്ലെന്നാണ് നിയമത്തിൽ പറയുന്നത്. ജോർജിയ ഉൾപ്പടെയുള്ള നാല് സംസ്ഥാനങ്ങളിലാണ് ഈ നിയമം നിലവിലുള്ളത്. ഇത് തികച്ചും സ്ത്രീവിരുദ്ധമാണെന്നാണ് അലീസ അഭിപ്രായപ്പെടുന്നത്.

Related Topics

Share this story