Times Kerala

കുറിഞ്ഞി ഉദ്യാനം അതിര്‍ത്തി പുനർനിർണയം; ഉപസമിതിയുടെ റിപ്പോർട്ടിന് മന്ത്രിസഭാ യോഗത്തിന്‍റെ അംഗീകാരം

 

തിരുവനന്തപുരം: കുറിഞ്ഞി ഉദ്യാനം പുനർനിർണയം സംബന്ധിച്ച മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോർട്ട് മന്ത്രിസഭാ യോഗം അംഗീകരിച്ചു. നിലവിൽ പട്ടയമുള്ളവരെ പ്രദേശത്ത് നിന്ന് ഒഴിവാക്കില്ല. പട്ടയമില്ലാത്തവർക്ക് പകരം ഭൂമി നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. അതിർത്തി പുനർനിർണയം ആവശ്യപ്പെട്ട് മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, കെ. രാജു, എം.എം മണി എന്നിവിരടങ്ങിയ സമിതിയാണ് ശിപാർശ സമർപ്പിച്ചത്. ജനവാസമേഖലയെ പൂർണമായി കുറിഞ്ഞി ഉദ്യാനത്തിൽ നിന്ന് നീക്കം ചെയ്യും. ഇതിലൂടെ ആകെയുള്ള 3200 ഹെക്ടർ ഉദ്യാനത്തിന്‍റെ വിസ്തൃതി കുറയും. ഇതിന് പരിഹാരമായി ജനവാസമില്ലാത്ത പ്രദേശങ്ങൾ ഉദ്യാനത്തോട് കൂട്ടിചേർത്ത് പഴയ വിസ്തൃതിയിൽ എത്തിക്കും.

എം.പി ജോ​യി​സ്​ ജോ​ർ​ജിന്‍റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള 20 ഏക്കർ കൈവശ ഭൂമി അടക്കമുള്ള കൊട്ടക്കമ്പൂർ, മേഖല ഉൾപ്പെടുന്നതാണ് കുറിഞ്ഞി ഉദ്യാനം. കൊട്ടക്കാമ്പൂർ വില്ലേജിൽ ബ്ലോക്ക്​ നമ്പർ 58ൽ 32 ഏക്കർ സ്ഥലമാണ് എം.പി ഉൾ​െപ്പടെ ഏഴു പേർക്കുള്ളത്. എം.പി, ഭാര്യ അനൂപ, മാതാവ് മേരി ജോർജ്, ഇവരുടെ മരുമകൻ ഡേവിഡ് ജോബ്, എം.പിയുടെ സഹോദരങ്ങളും ബന്ധുക്കളുമായ ജോർജി ജോർജ്, രാജീവ് ജ്യോതിഷ്, മറ്റൊരു സഹോദരൻ ജസ്​റ്റി​​ന്‍റെ ഭാര്യ ജിസ് ജസ്​റ്റിൻ എന്നിവർ കൈവശം വെച്ചിരിക്കുന്ന ഭൂമിയുടെ പട്ടയങ്ങളാണ്​ റദ്ദാക്കിയത്.

Related Topics

Share this story