Times Kerala

ഞങ്ങളുടെ കുടുംബത്തിലേയ്ക്ക് കടയില്‍ നിന്ന് റംബൂട്ടാന്‍ മേടിക്കണമെങ്കില്‍ നിസാര പൈസ പോര., അതുകൊണ്ടാരിക്കാം അച്ഛന്‍ ഇങ്ങനെയൊരു നീക്കം നടത്തിയത്..; വീട്ടിലെ റംബൂട്ടാന്‍ മരങ്ങളെ കുറിച്ച് നടി അഹാന

 
ഞങ്ങളുടെ കുടുംബത്തിലേയ്ക്ക് കടയില്‍ നിന്ന് റംബൂട്ടാന്‍ മേടിക്കണമെങ്കില്‍ നിസാര പൈസ പോര., അതുകൊണ്ടാരിക്കാം അച്ഛന്‍ ഇങ്ങനെയൊരു നീക്കം നടത്തിയത്..; വീട്ടിലെ റംബൂട്ടാന്‍ മരങ്ങളെ കുറിച്ച് നടി അഹാന

യുവതാരങ്ങളിൽ ശ്രദ്ധേയയായ നടിയാണ് അഹാന കൃഷ്ണ. ‘ലൂക്ക’ എന്ന ചിത്രത്തിലെ നിഹാരിക എന്ന കഥാപാത്രം അഹാനയുടെ കരിയറിൽ തന്നെ ബ്രേക്ക് ആയിരുന്നു. ലോക്ക്‌ഡൗൺ കാലത്തും യൂട്യൂബ് ചാനലും ടിക്‌ടോക് വീഡിയോകളുമൊക്കെയായി ആക്റ്റീവ് ആണ് അഹാന. ഇപ്പോളിതാ വീട്ടിലെ റംബൂട്ടാന്‍ മരങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് അഹാന.

റംബൂട്ടാന്‍ മരങ്ങള്‍ വളര്‍ത്താനുണ്ടായ സാഹചര്യത്തെ കുറിച്ചും ഓര്‍മ്മകളെ കുറിച്ചും പറയുന്ന അഹാനയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. റംബൂട്ടാന്റെ ഫുള്‍ ക്രെഡിറ്റും അച്ഛന്‍ കൃഷ്ണകുമാറിനാണ് അഹാന നല്‍കുന്നത്.

അച്ഛന് മക്കളേക്കാള്‍ പ്രിയപ്പെട്ടതാണ് റംബൂട്ടാന്‍ എന്നാണ് അഹാന പറയുന്നത്. ”ഞങ്ങളുടെ കുടുംബത്തിലേയ്ക്ക് കടയില്‍ നിന്ന് റംബൂട്ടാന്‍ മേടിക്കണമെങ്കില്‍ നിസാര പൈസ പോര. അതുകൊണ്ടാരിക്കാം അച്ഛന്‍ ഇങ്ങനെയൊരു നീക്കം നടത്തിയത്. പക്ഷേ ഈ റംബൂട്ടാന്‍ മരം ഞാന്‍ ജനിക്കുന്നതിനു മുമ്പേ നട്ടതാണ്” എന്ന് അഹാന പറയുന്നു.

വാടകവീട്ടില്‍ ആയിരുന്നപ്പോള്‍ അമ്മ റംബൂട്ടാന്‍ കഴിച്ച് വെറുതെയിട്ട കുരു മുളച്ച് വന്നതാണ്. പുതിയ വീട് വെച്ചപ്പോള്‍ ആ മരം അതുപോലെ തന്നെ ഇവിടെ കൊണ്ട് വെയ്ക്കുകയായിരുന്നു. അഞ്ച് റംബൂട്ടാന്‍ മരങ്ങളാണ് അഹാനയുടെ വീട്ടിലുള്ളത്. ഒരുപാട് പഴങ്ങള്‍ ഉണ്ടാകാറുണ്ടെന്നും സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് കവറുകളിലാക്കി സുഹൃത്തുക്കള്‍ക്ക് നല്‍കാറുണ്ടെന്നും അഹാന പറഞ്ഞു.

Related Topics

Share this story