Times Kerala

ഷാർജയിൽ യുവാവിനെ അഞ്ചാം നിലയില്‍ നിന്ന് താഴേക്ക് എറിഞ്ഞു കൊന്നു; കൊല്ലപ്പെട്ടത് അനാശാസ്യ കേന്ദ്രത്തിലെത്തിയ യുവാവ്; കൊലപാതകത്തിൽ കലാശിച്ചത് പെൺകുട്ടികളെ ചൊല്ലിയുള്ള തർക്കം

 
ഷാർജയിൽ യുവാവിനെ അഞ്ചാം നിലയില്‍ നിന്ന് താഴേക്ക് എറിഞ്ഞു കൊന്നു; കൊല്ലപ്പെട്ടത് അനാശാസ്യ കേന്ദ്രത്തിലെത്തിയ യുവാവ്; കൊലപാതകത്തിൽ കലാശിച്ചത് പെൺകുട്ടികളെ ചൊല്ലിയുള്ള തർക്കം

ഷാര്‍ജ: ഷാർജയിൽ യുവാവിനെ കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്ന് താഴേക്ക് എറിഞ്ഞു കൊന്നു. കഴിഞ്ഞയാഴ്‍ചയാണ് അല്‍ നഹ്‍ദയിലെ അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തില്‍ നിന്ന് ഏഷ്യക്കാരനായ യുവാവിനെ ഒരു സംഘം ആളുകള്‍ ചേർന്ന് താഴേക്ക് എറിഞ്ഞ് കൊലപ്പെടുത്തിയത്. സംഭവത്തിൽ ഷാർജ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. പ്രതികളടങ്ങിയ സംഘം അപ്പാര്‍ട്ട്മെന്റ് കെട്ടിടം അനാശ്യാസ്യത്തിന് വേണ്ടി ഉപയോഗിച്ചുവരികയായിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ സ്ത്രീകളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്താണ് ഇടപാടുകാരെ ഇവിടേക്ക് ആകര്‍ശിച്ചിരുന്നത്. എന്നാല്‍ ഫോട്ടോ കണ്ട ശേഷം ഇവിടെയെത്തു ന്ന ഇടപാടുകാർ ഫോട്ടോയില്‍ കാണിച്ച സ്ത്രീകളില്ലെന്ന് മനസിലാക്കുകയും തര്‍ക്കമുണ്ടാവുകയും ചെയ്തിരുന്നു. ഇത്തരത്തിൽ കൊല്ലപ്പെട്ട യുവാവും സംഘവുമായി വാക്ക് തർക്കത്തിൽ ഏർപ്പെട്ടിരുന്നു.തുടർന്ന് പുരുഷന്മാരും സ്ത്രീകളും അടക്കമുള്ള സംഘാംഗങ്ങളുമായി സംഘർഷം ഉണ്ടാകുകയും ഇതിനിടെ ഇവര്‍ യുവാവിനെ അഞ്ചാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് എറിയുകയായിരുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം. സംഭവത്തില്‍ പ്രതികളെ കണ്ടെത്താന്‍ വ്യാപക പരിശോധന തുടരുകയാണ്.

Related Topics

Share this story