Times Kerala

 സുപ്രീം കോടതി ചീഫ്​ ജസ്​റ്റിസിനെതിരായ പീച്ച്മെന്‍റ്  നോട്ടീസ് തള്ളി 

 

ന്യൂഡൽഹി: സുപ്രീം കോടതി ചീഫ്​ ജസ്​റ്റിസ്​ ദീപക്​ മിശ്രക്ക്​ എതിരായി പ്രതിപക്ഷം നൽകിയ ഇംപീച്ച്മെന്‍റ്  നോട്ടീസ്​ രാജ്യസഭാധ്യക്ഷൻ വെങ്കയ്യനായിഡു തള്ളി. കോൺഗ്രസ്​ നേതൃത്വത്തിലുള്ള ഏഴ്​ പ്രതിപക്ഷ കക്ഷികളിലെ 71 എം.പിമാരായിരുന്നു നോട്ടീസിൽ ഒപ്പുവെച്ചിരുന്നത്​. രാജ്യത്തി​​​െൻറ ചരിത്രത്തിൽ ആദ്യമായാണ്​ ചീഫ്​ ജസ്​റ്റിസിനെതിരെ കുറ്റവിചാരണ നോട്ടീസ്​ നൽകുന്നത്​. ജസ്​റ്റിസ്​ ലോയയുടെ ദുരൂഹമരണം അന്വേഷിക്കണമെന്ന്​ ആവശ്യപ്പെട്ടുള്ള ഹരജികൾ ദീപക്​ മിശ്ര അധ്യക്ഷനായ ബെഞ്ച്​ തള്ളിയ സാഹചര്യത്തിലാണ്​ കുറ്റവിചാരണ നോട്ട്ീസ്​ നൽകിയത്​.

Related Topics

Share this story