Times Kerala

12 വ​യ​സ്സി​ൽ താ​ഴെ​യു​ള്ള പെ​ൺ​കു​ട്ടി​ക​ളെ ബ​ലാ​ത്സം​ഗം ചെ​യ്​​താ​ൽ ഇനി വധശിക്ഷ; പോസ്കോ നി​യ​മ ഭേ​ദ​ഗ​തിയിൽ​ രാഷ്​ട്രപതി ഒപ്പ് വച്ചു

 

ന്യൂ​ഡ​ൽ​ഹി: 12 വ​യ​സ്സി​ൽ താ​ഴെ​യു​ള്ള പെ​ൺ​കു​ട്ടി​ക​ളെ ബ​ലാ​ത്സം​ഗം ചെ​യ്​​താ​ൽ ​വ​ധ​ശി​ക്ഷ ഉറപ്പാക്കുന്ന പോസ്കോ നി​യ​മ ഭേ​ദ​ഗ​തിയിൽ​ രാഷ്​ട്രപതി രാംനാഥ്​ കോവിന്ദ്​ ഒപ്പുവെച്ചു. ​നിയമ ഭേദഗതിക്കുള്ള ഒാ​ർ​ഡി​ന​ൻ​സി​ന്​ കേ​​ന്ദ്ര മ​ന്ത്രി​സ​ഭ കഴിഞ്ഞ ദിവസം അം​ഗീ​കാ​രം ന​ൽ​കിയിരുന്നു. മ​റ്റു ലൈം​ഗി​ക പീ​ഡ​ന​ക്കേ​സു​ക​ളി​ലെ ശി​ക്ഷ​ക​ൾ​ക്ക്​​ കാ​ഠി​ന്യം കൂ​ട്ടു​ന്ന ഭേ​ദ​ഗ​തി​ക​ളും ഒാ​ർ​ഡി​ന​ൻ​സി​ലു​ണ്ട്. ക​ഠ്​​വ, ഉ​ന്നാ​വ്​ സം​ഭ​വ​ങ്ങ​ൾ​ക്കെ​തി​രെ രാ​ജ്യ​വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധം ആ​ളി​പ്പ​ട​രു​ന്ന​തി​നി​ട​യി​ലാ​ണ്​ ശി​ക്ഷ​യു​ടെ കാ​ഠി​ന്യം കൂ​ട്ടു​ന്ന ത​ര​ത്തി​ൽ ഇ​ന്ത്യ​ൻ ശി​ക്ഷാ​നി​യ​മം, തെ​ളി​വ്​ നി​യ​മം, ക്രി​മി​ന​ൽ ന​ട​പ​ടി​ക്ര​മം, പോ​ക്​സോ നി​യ​മം എ​ന്നി​വ ​ഭേ​ദ​ഗ​തി ചെ​യ്യു​ന്ന​തി​നു​ള്ള ഒാ​ർ​ഡി​ന​ൻ​സി​ന്​ രാഷ്​ട്രപതി അംഗീകാരം നൽകിയത്​.

12 വ​യ​സ്സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​യെ ബ​ലാ​ത്സം​ഗം ചെ​യ്​​താ​ൽ 20 വ​ർ​ഷ​ത്തെ ക​ഠി​ന​ത​ട​വോ ആ​ജീ​വ​നാ​ന്ത ത​ട​വോ വ​ധ​ശി​ക്ഷ​യോ ന​ൽ​ക​ണ​മെ​ന്നാ​ണ് നി​യ​മ​ഭേ​ദ​ഗ​തി. പെ​ൺ​കു​ട്ടി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്​​താ​ൽ വ​ധ​ശി​ക്ഷ​യോ ആ​ജീ​വ​നാ​ന്ത ജ​യി​ൽ​ശി​ക്ഷ​യോ ല​ഭി​ക്കും. 16 വ​യ​സ്സി​ന്​ താ​ഴെ​യു​ള്ള പെ​ൺ​കു​ട്ടി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യാ​ൽ ചു​രു​ങ്ങി​യ ശി​ക്ഷാ​കാ​ല​യ​ള​വ്​ 10 വ​ർ​ഷ​ത്തി​ൽ നി​ന്ന്​ 20 വ​ർ​ഷ​മാ​ക്കി വ​ർ​ധി​പ്പി​ച്ചു. 20 വ​ർ​ഷ​മെ​ന്ന​ത്​ ശേ​ഷി​ക്കു​ന്ന ജീ​വി​ത​കാ​ലം ജ​യി​ലി​ൽ എ​ന്ന ത​ര​ത്തി​ൽ ദീ​ർ​ഘി​പ്പി​ക്കാ​നും വ്യ​വ​സ്​​ഥ​യു​ണ്ട്.

16 വ​യ​സ്സി​ന്​ താ​ഴെ​യു​ള്ള പെ​ൺ​കു​ട്ടി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തു​ന്ന കേ​സി​ലെ പ്ര​തി​ക​ൾ​ക്ക്​ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​ക്കു​ള്ള അ​വ​സ​രം എ​ടു​ത്ത​ു​ക​ള​യു​ന്ന​തും കൂ​ടി​യാ​ണ്​ നി​യ​മ​ഭേ​ദ​ഗ​തി. ബ​ലാ​ത്സം​ഗ​ക്കേ​സി​ൽ ചു​രു​ങ്ങി​യ ശി​ക്ഷ ഏ​ഴ്​ വ​ർ​ഷം ക​ഠി​ന​ത​ട​വ്​ എ​ന്ന​ത്​ 10 വ​ർ​ഷ​മാ​ക്കി. ഇ​ത്​ പ​ര​മാ​വ​ധി ​ജീ​വ​പ​ര്യ​ന്തം വ​രെ നീ​ട്ടാനും ഒാർഡിനൻസ്​ നിർദേശിക്കുന്നു. കേ​സു​ക​ൾ ര​ണ്ട്​​ മാ​സ​ത്തി​നു​ള്ളി​ൽ തീ​ർ​ക്കാ​ൻ, വേ​ഗ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​വും വി​ചാ​ര​ണ​യും നി​ർ​ബ​ന്ധ​മാ​ക്കു​ന്ന​തി​നു​ള്ള വ്യ​വ​സ്​​ഥ​ക​ളും ഒാ​ർ​ഡി​ന​ൻ​സി​ലു​ണ്ട്.

ബ​ലാ​ത്സം​ഗം ചെ​യ്​​ത്​ കൊ​ല​പ്പെ​ടു​ത്തു​ന്ന കേ​സു​ക​ളി​ലെ പ്ര​തി​ക​ൾ​ക്ക്​ വ​ധ​ശി​ക്ഷ​യാ​ക്കി​യ​ത്​ നി​ർ​ഭ​യ​സം​ഭ​വ​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ നി​യ​മ​ഭേ​ദ​ഗ​തി​യി​ലാ​ണ്. അ​തി​നു​ശേ​ഷ​മാ​ണി​പ്പോ​ൾ പു​തി​യ ഒാ​ർ​ഡി​ന​ൻ​സ്​ കൊ​ണ്ട​ു​വ​ന്ന്​ ശി​ക്ഷ വീ​ണ്ടും ക​ഠി​ന​മാ​ക്കു​ന്ന​ത്. കു​ട്ടി​ക​ൾ​ക്കെ​തി​രാ​യ ലൈം​ഗി​ക​കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യു​ന്ന ‘പോ​ക്​സോ’ നി​യ​മ​ത്തി​ൽ ശി​ക്ഷ​ക​ൾ ക​ടു​പ്പി​ച്ച്​ നി​യ​മ​ഭേ​ദ​ഗ​തി കൊ​ണ്ടു​വ​രു​മെ​ന്ന്​ കേ​ന്ദ്ര സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ച​തി​നു​പി​ന്നാ​ലെ​യാ​ണ്​ കേ​ന്ദ്ര മ​ന്ത്രി​സ​ഭ​യു​ടെ അ​നു​മ​തി.

Related Topics

Share this story