Times Kerala

നിലപാട് മാറ്റി ട്രംപ്; വിദേശ വിദ്യാര്‍ഥികള്‍ മടങ്ങി പോകേണ്ട

 
നിലപാട് മാറ്റി ട്രംപ്; വിദേശ വിദ്യാര്‍ഥികള്‍ മടങ്ങി പോകേണ്ട

വാഷിംഗ്ടൺ: വിദേശ വിദ്യര്‍ഥികള്‍ അമേരിക്കയില്‍ നിന്ന് മടങ്ങിപോകണമെന്ന നിർദ്ദേശം പിൻവലിച്ചു അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് . നിലവില്‍ അമേരിക്കന്‍ സര്‍വകലാശാലകളിലെ ക്ലാസുകള്‍ ഓണ്‍ലൈനായി മാറുകയാണ്. ഈ സാഹചര്യത്തിലാണ് ട്രംപ് ഇത്തരത്തില്‍ ഒരു ഉത്തരവ് നല്‍കിയത്.ജൂലൈ ആറിന് യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്‍റ് (ഐസിഇ) പ്രഖ്യാപിച്ച നീക്കത്തിനെതിരെ ഹാര്‍വാര്‍ഡ്, എംഐടി സര്‍വകലാശാലകള്‍ മറ്റ് നിരവധി സ്ഥാപനങ്ങളുടെ പിന്തുണയോടെ നിയമനടപടി സ്വീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് ട്രംപ് നിലപാട് തിരുത്തുകയായിരുന്നു.ഉത്തവ് വിദ്യാര്‍ഥികളെ ബാധിക്കുമെന്നും അത് അവര്‍ക്ക് സാമ്പത്തികമായി വളരെ ദോഷം ചെയ്യുമെന്ന് സര്‍വകലാശാലകള്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം അമേരിക്കയില്‍ ഒരു ദശലക്ഷത്തില്‍ അധികം വിദേശവിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നതായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍റര്‍നാഷണല്‍ എഡ്യുക്കേഷന്‍ അറിയിച്ചു.

Related Topics

Share this story