Times Kerala

ചാൾസ് രാജകുമാരന്‍ കോമൺവെൽത്തിന്‍റെ മേധാവിയാകും

 

ലണ്ടൻ: ചാൾസ് രാജകുമാരന്‍ കോമൺവെൽത്തിന്‍റെ മേധാവിയാക്കാൻ അംഗരാഷ്ട്രങ്ങളുടെ തലവന്മാർ തീരുമാനിച്ചു. വിൻസർ കൊട്ടാരത്തിലെ വാട്ടർലൂ ചേംബറിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള 52 രാഷ്ട്രനേതാക്കൾ മാത്രമുള്ള സ്വകാര്യ സമ്മേളനത്തിലാണു തീരുമാനമുണ്ടായത്. പിന്തുടർച്ചാവകാശമുള്ള പദവിയല്ലെങ്കിലും ബ്രിട്ടനുമായുള്ള ചരിത്രപരമായ ബന്ധം കണക്കിലെടുത്താണു ചാൾസിനെ പിൻഗാമിയായി അവരോധിക്കാൻ നേതാക്കൾ തയാറായത്.

തന്റെ അനന്തരാവകാശിയായ മകൻ ചാൾസ് ഈ പദവി വഹിക്കണമെന്ന് ആഗ്രഹിക്കുന്നുവെന്ന് ബക്കിങ്ങാം കൊട്ടാരത്തിൽ നടന്ന പ്രാരംഭ സമ്മേളനത്തിൽ കോമൺവെൽത്തിന്റെ ഇപ്പോഴത്തെ മേധാവിയായ എലിസബത്ത് രാജ്ഞി പറഞ്ഞിരുന്നു.

 

Related Topics

Share this story