Times Kerala

ലോകപ്രശസ്​ത ഡി.ജെ അവിചി അന്തരിച്ചു

 

ലോകപ്രശസ്​ത സ്വീഡിഷ്​ സംഗീതജ്ഞനും ഡി.ജെയുമായ അവിചി അന്തരിച്ചു. 28കാരനായ അവിചി മസ്​കറ്റിൽ വച്ചാണ്​ മരണപ്പെട്ടത്​. 2016 മാർച്ചിൽ​ആരോഗ്യ പ്രശ്​നങ്ങളെ തുടർന്ന്​ സംഗീത ലോകത്തുനിന്നും വിരമിക്കുന്ന കാര്യം അവിചി വെളിപ്പെടുത്തിയിരുന്നു​. അവിചി മരണപ്പെട്ടതായി അദ്ദേഹത്തി​​​െൻറ വക്​താവ് ഡിയാന ബാരോൺ സ്ഥിരീകരിച്ചു. ‘ടിം ബെർലിങ്​ എന്ന അവിചി മരണപ്പെട്ട വിവരം അ​േങ്ങയറ്റം ദുഃഖ​ത്തോടെ നിങ്ങളെ അറിയിക്കുകയാണ്​. വെള്ളിയാഴ്​ച ഉച്ചയോടെ മസ്​കറ്റിലാണ്​ അദ്ദേഹം മരണപ്പെട്ടത്​​. സംഭവം അറിഞ്ഞ് അദ്ദേഹത്തി​​​െൻറ കുടുംബം മാനസികമായി​ തകർന്നിരിക്കുകയാണ്​. ഇൗ സാഹചര്യത്തിൽ അവരുടെ സ്വകാര്യത ബഹുമാനിക്കണം എന്ന്​ അപേക്ഷിക്കുന്നതായി’’ഡിയാന ബാരോൺ അറിയിച്ചു.

ടിം ബെർഗ്ലിങ്​ എന്നാണ്​ അവിചിയുടെ യഥാർഥ പേര്​. ​വേക്​ മി അപ്​, ഹേയ്​ ബ്രദർ, ​ലെവൽസ്​, വിതൗട്ട്​ യു തുടങ്ങിയ ആൽബങ്ങളിലൂടെ പ്രശസ്​തിയുടെ കൊടുമുടി കയറിയ അവിചിയുടെ ആരോഗ്യ പ്രശ്​നങ്ങൾ എന്നും വാർത്തകളിൽ നിറഞ്ഞിരുന്നു. അമിതമായ മദ്യപാനം കാരണം അദ്ദേഹത്തിന്​ അക്യൂട്ട്​ പാൻക്രിയാറ്റൈറ്റിസ്​ ബാധിച്ചിരുന്നു. 2014ൽ അപൻഡിക്​സ്​, ഗാൽബ്ലാഡർ എന്നിവ ഒാപറേറ്റ്​ ചെയ്​ത്​ നീക്കിയതിനേ തുടർന്ന്​ നിരവധി പരിപാടികളിൽ നിന്നും വിട്ടു നിൽകേണ്ടിയും വന്നു. ലോകത്താകമാനമുള്ള അവിചി ആരാധകർ അദ്ദേഹത്തി​​​െൻറ തിരിച്ചുവരവ്​ പ്രതീക്ഷിച്ചിരിക്കുന്നതിനിടെയാണ്​ മരണത്തിന്​ കീഴടങ്ങുന്നത്​.

Related Topics

Share this story