Times Kerala

ഡീസൽ കാറുകളുടെ നികുതി രണ്ട്​ ശതമാനം വർധിപ്പിക്കാനോരുങ്ങുന്നു

 

ന്യൂഡൽഹി: ഡീസൽ കാറുകളുടെ നികുതി രണ്ട്​ ശതമാനം വർധിപ്പിക്കുന്നു. പരിസ്ഥിതി സൗഹാർദമായ വാഹനനയം പ്രോൽസാഹിപ്പി​ക്കുന്നതി​​​െൻറ ഭാഗമായാണ്​ ഡീസൽ വാഹനങ്ങളുടെ നികുതി ഉയർത്താൻ ഗതാഗത മന്ത്രാലയം നീക്കം നടത്തുന്നത്​. വൈദ്യുത വാഹനങ്ങളുടെ നികുതി കുറക്കാനും ശിപാർശ നൽകിയിട്ടുണ്ട്​. ഏകീകൃത നികുതിയായ ജി.എസ്​.ടി നിലവിൽ വന്നതിന്​ ശേഷം ഡീസൽ കാറുകൾക്കും പെട്രോൾ കാറുകൾക്കും ഒരേ നികുതിയാണ്​ ചുമത്തുന്നത്​. വാഹനത്തി​​​െൻറ എൻജിൻ കപ്പാസിറ്റിക്കും നീളത്തിനും അനുസരിച്ചാണ്​ നികുതിയിൽ വ്യത്യാസം വരുന്നത്​. നിലവിൽ നാല്​ മീറ്ററിൽ താഴെയുള്ള 1.5 ലിറ്ററിൽ താഴെ എൻജിൻ ശേഷിയുള്ള കാറുകൾക്ക്​ 31 ശതമാനമാണ്​ നികുതി നിരക്ക്​. രണ്ട്​ ശതമാനം കൂടുന്നതോടെ നികുതി ഇനി 33 ശതമാനമായി മാറും.

Related Topics

Share this story