Times Kerala

വിവാഹത്തിനെത്തിയ പത്തുവയസുകാരിയെ തട്ടികൊണ്ട് പോയി ബലാത്സംഗം ചെയ്ത് തലയില്‍ കല്ലുകൊണ്ട് അടിച്ച് കൊലപ്പെടുത്തി

 

റായ്പുര്‍: ഛത്തീസ്ഗഢില്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ പത്തുവയസുകാരിയെ ചടങ്ങ് നടക്കുന്നതിനിടെ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടു. കബിര്‍ധാം ജില്ലയിലെ ഒരു ഗ്രാമത്തിലായിരുന്നു സംഭവം. സംഭവത്തില്‍ 25-കാരനെ പോലീസ് അറസ്റ്റ് ചെയ്തു.

പ്രതി വധൂവരന്‍മാരുടെ സുഹൃത്തും പെണ്‍കുട്ടി ബന്ധുവുമാണ്. എല്ലാവരും വിവാഹ ചടങ്ങില്‍ പങ്കെടുത്ത് കൊണ്ടിരിക്കെ പ്രതി കുട്ടിയെ ഇവിടെ നിന്ന് തട്ടിക്കൊണ്ട് പോകുകയായിരുന്നു. പീഡന ശേഷം കല്ലുകൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തല കല്ല് കൊണ്ടിടിച്ച തകര്‍ത്ത നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം വ്യാഴാഴ്ച സമീപത്തെ നദീതടത്തില്‍ നിന്നാണ് കണ്ടെത്തിയത്.

 

Related Topics

Share this story