മുംബൈ ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 239 പോയന്റ് നഷ്ടത്തില്‍ 31,835ലും നിഫ്റ്റി 56 പോയന്റ് താഴ്ന്ന് 9859ലുമാണ് വ്യാപാരം നടക്കുന്നത്.ജിഎസ്ടിയുടെ ഭാഗമായി ഐടിസി സിഗരറ്റിന് സെസ് ചുമത്തിയതാണ് വിപണിയില്‍ പ്രതിഫലിച്ചത്. ഐടിസിയുടെ ഓഹരി വില 13 ശതമാനത്തോളം ഇടിഞ്ഞു.എച്ച്ഡിഎഫ്സി, ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ, എസിസി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലും ഐടസി, ഭാരതി എയര്‍ടെല്‍ തുടങ്ങിയവ നഷ്ടത്തിലുമാണ്.

Comments are closed.