Times Kerala

ച​ന്ദ്ര​യാ​ൻ–2 വി​ക്ഷേ​പ​ണം മാ​റ്റി

 

ചെ​ന്നൈ: ച​ന്ദ്ര​നി​ലേ​ക്കു​ള്ള ഇ​ന്ത്യ​യു​ടെ ര​ണ്ടാം ദൗ​ത്യ​മാ​യ ച​ന്ദ്ര​യാ​ൻ–2 വി​ക്ഷേ​പ​ണം മാ​റ്റി​യ​താ​യി ഐ​എ​സ്ആ​ർ​ഒ ചെ​യ​ർ​മാ​ൻ കെ.​ശി​വ​ൻ അ​റി​യി​ച്ചു. ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തേ​ക്കാ​ണ് വി​ക്ഷേ​പ​ണം മാ​റ്റി​യി​രി​ക്കു​ന്ന​ത്. വി​ക്ഷേ​പ​ണ​ത്തി​നു മു​മ്പ് ചി​ല പ​രി​ശോ​ധ​ന​ക​ൾ​കൂ​ടി പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള​തി​നാ​ലാ​ണ് വി​ക്ഷേ​പ​ണം മാ​റ്റി​യ​തെ​ന്ന് ഐ​എ​സ്ആ​ർ​ഒ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ഏ​പ്രി​ലി​ൽ വി​ക്ഷേ​പി​ക്കാ​നാ​യി​രു​ന്നു നേ​ര​ത്തേ പ​ദ്ധ​തി​യി​ട്ടി​രു​ന്ന​ത്. എ​ന്നാ​ൽ‌ ഒ​ക്ടോ​ബ​ർ- ന​വം​ബ​ർ മാ​സ​ങ്ങ​ളി​ലൊ​ന്നി​ൽ‌ ശ്രീ​ഹ​രി​ക്കോ​ട്ട​യി​ൽ​നി​ന്നും വി​ക്ഷേ​പി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് ഇ​പ്പോ​ൾ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ച​ന്ദ്ര​നി​ലെ മ​ണ്ണി​ന്‍റെ പ്ര​ത്യേ​ക​ത​ക​ൾ പ​ഠി​ക്കു​ന്ന​തി​നാ​ണു ര​ണ്ടാം ദൗ​ത്യം ഊ​ന്ന​ൽ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. 2008 ലാ​ണ് ഐ​എ​സ്ആ​ർ​ഒ ച​ന്ദ്ര​യാ​ൻ–1 വി​ക്ഷേ​പി​ച്ച​ത്.

Related Topics

Share this story